ജയ്പുർ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ മുൻ എം.എൽ.എമാരും മുൻ ജഡ്ജിയും പൊലീസ് മേധാവിയും അടക്കം 16 പേർ ബി.ജെ.പിയിൽ ചേർന്നു.മുൻ എം.എൽ.എമാരായ മോത്തിലാൽ ഖരേര, അനിതാ കത്താര, ഗോപിചന്ദ് ഗുർജാർ, വിരമിച്ച ജഡ്ജി കിഷൻ ലാൽ ഗുർജാർ, മധ്യപ്രദേശ് മുൻ ഡി.ജി.പി പവൻ കുമാർ ജെയിൻ, കോൺഗ്രസ് നേതാവ് മൃദുരേഖ ചൗധരി എന്നിവരാണ് പാർട്ടിയിൽ ചേർന്ന പ്രമുഖർ.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാൻ കോൺഗ്രസ് സർക്കാറിനാവുന്നില്ലെന്നും കൂടുതൽ ആളുകൾ ബി.ജെ.പിയിൽ വിശ്വാസം പ്രകടിപ്പിക്കുന്നുവെന്നും രാജസ്ഥാൻ ബി.ജെ.പി ചുമതലയുള്ള അരുൺ സിങ് വാർത്തലേഖകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.