കത്തി കൊണ്ട് രാഗേഷിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ജയന്തി വിഷം കഴിച്ചു. അയൽവാസികളും അപ്പാർട്മെൻറിലെ സുരക്ഷ ജീവനക്കാരും ചേർന്ന് ഇവരെ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
ഭർത്താവുമായി വേർപിരിഞ്ഞ ജയന്തി ദുബൈയിലെ മസാജ് സെൻററിൽ ജോലി ചെയ്യവെയാണ് രാഗേഷുമായി പരിചയപ്പെടുന്നത്. ആദ്യബന്ധത്തിൽ ജയന്തിക്ക് ഒരു കുട്ടിയുണ്ട്. പിന്നീട് ഇരുവരും ദുബൈയിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ജയന്തി ജൂലൈയിൽ ചെന്നൈയിലേക്കും രാഗേഷ് ഒക്ടോബറിൽ നാട്ടിലേക്കും മടങ്ങി.നാട്ടിൽ മടങ്ങിയെത്തിയ രാഗേഷ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ കാര്യം അറിയിക്കുന്നതിന് കോയമ്പത്തൂരിലെത്താൻ രാഗേഷ് ജയന്തിയോട് ആവശ്യപ്പെടുകയായിരുന്നു. വിവാഹം നടന്നതായി അറിയിച്ചതോടെ പ്രകോപിതയായ യുവതി തന്നെ വഞ്ചിച്ചതായി ആരോപിച്ച് ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് യുവതി ആത്മഹത്യ ശ്രമവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.