യു.പിയിൽ സെപ്​ടിക്​ ടാങ്കിൽവീണ്​ സഹോദരൻമാരടക്കം അഞ്ചുപേർക്ക്​ ദാരുണാന്ത്യം

ആഗ്ര: ഉത്തർപ്രദേശിൽ സെപ്​ടിക് ടാങ്കിൽവീണ്​ സഹോദരൻമാരടക്കം അഞ്ചുപേർക്ക്​ ദാരുണാന്ത്യം. ആഗ്രയിലെ ഫത്തേഹാബാദ്​ ​താലൂക്കിലെ പ്രതാപ്​ പുര ഗ്രാമത്തിലാണ്​​ സംഭവം.

ചൊവ്വാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത്​ കളിക്കുന്നതിനിടെ പത്തുവയസുകാരൻ അബദ്ധത്തിൽ സെപ്​ടിക്​ ടാങ്കിൽ വീഴുകയായിരുന്നു. സെപ്​ടിക്​ ടാങ്കിലേക്ക്​ വീണതോടെ കുട്ടി ബോധരഹിതനായി. ഇതോടെ കുട്ടിയെ രക്ഷിക്കുന്നതിനായി മൂന്നുപേർ സെപ്​ടിക്​ ടാങ്കിലേക്ക്​ ചാടുകയായിരുന്നു. 10 വയസുകാരന്‍റെ സഹോദരൻമാരായ ഹരിമോഹൻ, അവിനാശ്​ എന്നിവരും ബന്ധുവായ സോനുവുമാണ്​ ടാങ്കിലേക്ക്​ ചാടിയത്​. എന്നാൽ അവരും ബോധരഹിതരാകുകയായിരുന്നു. നാല​ുപേരെയും രക്ഷിക്കാനായി സെപ്​ടിക്​ ടാങ്കിലിറങ്ങിയ അയൽവാസി യോഗേഷും ബോധരഹിതനാകുകയായിരുന്നു.

പിന്നീട്​ ഗ്രാമവാസികൾ ചേർന്ന്​ അഞ്ചുപേരെയും പു​റത്തെടുത്തു. 10 വയസുകാര​നെ ടാങ്കിൽനിന്ന്​ പുറെത്തടുത്തപ്പോൾ തന്നെ മരിച്ചിരുന്നതായും മറ്റു നാലുപേരും എസ്​.എൻ മെഡിക്കൽ കോളജിലേക്ക്​ കൊ​ണ്ടുപോകുംവഴി മരിച്ചതായും ഗ്രാമവാസികൾ പറഞ്ഞു.

ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾ രണ്ടുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

Tags:    
News Summary - In UP Agra Five dead after falling into septic tank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.