ന്യൂഡൽഹി/ഭോപാൽ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് നിൽക്കെ, മുതിർന് ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥുമായി ബന്ധപ്പെട്ട കേന് ദ്രങ്ങളിൽ ആദായനികുതി വകുപ്പിെൻറ വ്യാപക റെയ്ഡ്. നികുതിവെട്ടിപ്പ് കണ്ടെത്താനാണ് വൻ സന്നാഹങ്ങളോടെ പരിശോധന. ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കമൽനാഥിന് ബന ്ധമുള്ള 50 കേന്ദ്രങ്ങളിലാണ് ഞായറാഴ്ച പുലർച്ച പരിശോധന തുടങ്ങിയത്.
നിരവധി രേ ഖകളും പണവും പിടിച്ചെടുത്തു. ഇന്ദോർ, ഭോപാൽ, ഡൽഹി (ഗ്രീൻ പാർക്ക്) എന്നിവിടങ്ങളിൽ റെയ് ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തതായി അ വർ സൂചിപ്പിച്ചു. എന്നാൽ, വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഞായറാഴ്ച പുലർച്ച മൂന്നു മണിക്കാണ് 200 ഓളം ഐ.ടി ഉദ്യോഗസ്ഥരും പൊലീസും എത്തിയത്. രാഷ്ട്രീയ പ്രേരിതമാണ് റെയ്ഡെന്ന് പ്രതിപക്ഷത്തെ പ്രമുഖ േനതാക്കൾ പറഞ്ഞു. കമൽനാഥിെൻറ മുൻ സ്പെഷൽ ഡ്യൂട്ടി ഓഫിസർ പ്രവീൺ കക്കട്, മുൻ ഉപദേശകൻ രാജേന്ദ്ര മിഗ്ലാന എന്നിവരുടെ വസതികളിലും മരുമകൻ രാതുൽ പുരിയുടെ കമ്പനി, അടുത്ത ബന്ധുവിെൻറ സ്ഥാപനമായ മോസർ ബെയർ എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടത്തിയതായി നികുതി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. 3,600 കോടിയുടെ അഗസ്റ്റവെസ്റ്റ്ലൻഡ് ഹെലികോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞയാഴ്ച രാതുൽ പുരിയെ ചോദ്യം ചെയ്തിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് കക്കടും മിഗ്ലാനിയും ഔദ്യോഗിക പദവികൾ രാജിവെച്ചത്.
ഡൽഹിയിൽ നിന്നെത്തിയ ഉദ്യോഗസ്ഥ സംഘമാണ് ഇന്ദോർ വിജയ നഗറിൽ കക്കടിെൻറ വസതിയിലും മറ്റും റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത രേഖകൾ ഡൽഹിയിൽ വിശദപരിശോധന നടത്തും. യു.പി.എ ഭരണത്തിൽ ആഭ്യന്തര മന്ത്രിയായിരുന്ന കാന്തിലാൽ ഭൂരിയയുടെ സ്െപഷൽ ഡ്യൂട്ടി ഓഫിസറായും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനായ കക്കാട് പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിെൻറ കുടുംബത്തിന് ഹോട്ടലുകളടക്കം നിരവധി ബിസിനസുകളുണ്ട്. ഇതിെൻറ ഭാഗമായി കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ പരസ് മാൽ ലോഥയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി. തെരഞ്ഞെടുപ്പ് സമയമായതിനാൽ ഹവാല പണത്തിെൻറ നീക്കം തടയാൻ കൂടിയാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സി.ആർ.പി.എഫ് സുരക്ഷയിൽ റെയ്ഡ്
ഇന്ദോർ: കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ കമൽനാഥുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത് സി.ആർ.പി.എഫ് സുരക്ഷയിൽ. പരിശോധന നടത്തുേമ്പാൾ സാധാരണ ലോക്കൽ പൊലീസിെൻറ സഹായമാണ് ഉണ്ടാവുക. എന്നാൽ, ലോക്കൽ പൊലീസിനു പുറമെ സായുധ പൊലീസിെൻറ വൻ സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്. ഉയർന്ന പൊലീസ് ഓഫീസറായിരുന്ന പ്രവീൺ കക്കാടിെൻറ വസതിക്ക് പുറത്ത് സി.ആർ.പി.എഫുകാരെ വിന്യസിച്ചാണ് ഡൽഹി ഐ.ടി യൂനിറ്റിലെ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വസതിക്ക് പുറമെ കക്കാടുമായി ബന്ധപ്പെട്ട അഞ്ചുകേന്ദ്രങ്ങളിലും പരിശോധന നടത്തി.
രാഷ്്ട്രീയ കുടിപ്പക –പ്രതിപക്ഷം
കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ കമൽനാഥുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കെതിരെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ രംഗത്തുവന്നു. കേന്ദ്ര സർക്കാർ രാഷ്്ട്രീയ കുടിപ്പക തീർക്കുകയാണെന്ന് അവർ പറഞ്ഞു. രാഷ്്ട്രീയ ശത്രുതയോടെ പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി സർക്കാർ ലക്ഷ്യമിടുകയാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് മാധ്യമ സെൽ വൈസ് പ്രസിഡൻറ് ഭൂപേന്ദ്ര ഗുപ്ത ആരോപിച്ചു.
കേന്ദ്ര നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ എന്നിവർ പറഞ്ഞു.
എന്നാൽ, കള്ളന്മാർ ഇപ്പോൾ ‘കാവൽക്കാരനെ’തിരെ പരാതി ഉന്നയിക്കുകയാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടിയിട്ടുണ്ട്. ഇതിൽനിന്ന് ഒരുകാര്യം വ്യക്തമാണ്. മോഷ്ടാക്കൾ മാത്രമാണ് ‘കാവൽക്കാരനെതിരെ പരാതി പറയുന്നത് -ബി.െജ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയ്വർഗിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.