ന്യൂഡൽഹി: തെരഞ്ഞെടുപ്പുകാല റെയ്ഡുകൾ നിഷ്പക്ഷവും വിവേചനരഹിതവുമാകണമെന്ന ത െരഞ്ഞെടുപ്പു കമീഷെൻറ നിർദേശത്തിന് പുല്ലുവില. ആദായനികുതി, എൻഫോഴ്സ്മെൻറ് വ ിഭാഗങ്ങളും സംസ്ഥാനതലത്തിൽ തെരഞ്ഞെടുപ്പു വിഭാഗത്തിെൻറ ഫ്ലയിങ് സ്ക്വാഡും അടിക ്കടി നടത്തുന്ന റെയ്ഡിൽ ഉന്നം പ്രതിപക്ഷം മാത്രം. ഭരണപക്ഷ പാർട്ടികളുടെയും നേതാക്കള ുടെയും പക്കൽ കണക്കിൽ പെടാത്ത പണമുണ്ടോ എന്ന സംശയം പോലുമില്ല. എന്താണ് അടിക്കടി റെയ ്ഡുകൾ ആവർത്തിക്കുന്നതിന് കാരണമെന്നതിന് വ്യക്തമായ വിശദീകരണങ്ങളൊന്നുമില്ല. ഡി.എം.കെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയിൽ റെയ്ഡു നടത്തി വാർത്ത സൃഷ്ടിച്ചതല്ലാതെ, അനധികൃതമായി സൂക്ഷിച്ച പണമൊന്നും കണ്ടെടുക്കാനായില്ല. ബുധനാഴ്ചത്തെ ഉന്നം പുതുച്ചേരി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ നാരായണ സ്വാമിയുടെ വസതിയായിരുന്നു. അവിടെനിന്നും ഒന്നും കിട്ടിയില്ല.
തമിഴ്നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെ വസതികളിൽ റെയ്ഡ് ആവർത്തിച്ചപ്പോഴാണ്, വിവേചനരഹിതമായി വേണം അതു നടത്താനെന്ന് തെരഞ്ഞെടുപ്പു കമീഷൻ നിർദേശിച്ചത്. എന്നാൽ, അത് ഗൗനിക്കാത്തവിധമുള്ള മറുപടിയാണ് ധനമന്ത്രാലയത്തിനു കീഴിലെ റവന്യൂ വകുപ്പ് കമീഷന് നൽകിയത്. ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും നേതാക്കളോടുള്ള കേന്ദ്ര ഏജൻസികളുടെ സമീപനം വ്യക്തമാണ്. പരാതികളുടെ അടിസ്ഥാനത്തിൽ അരുണാചൽ പ്രദേശിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്ന് 1.80 കോടി രൂപ റൊക്കം പണമായി കണ്ടെടുത്തിരുന്നു. എന്നാൽ അതിെൻറ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടായതായി അറിവില്ല.
തെരഞ്ഞെടുപ്പു ചെലവിനുള്ള ഫണ്ടിെൻറ നീക്കം തടഞ്ഞ് പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കാനാണ് ഭരണകക്ഷിയുടെ താൽപര്യപ്രകാരം കേന്ദ്ര ഏജൻസികൾ അടിക്കടി റെയ്ഡു നടത്തി അങ്കലാപ്പുണ്ടാക്കുന്നതെന്ന് ആരോപണമുണ്ട്. തോൽവിയെക്കുറിച്ച പേടി മൂലം റെയ്ഡുകൾ നടത്തി തടസ്സമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ മാത്രം കേന്ദ്ര ഏജൻസികൾക്ക് പരാതിയും സൂചനകളും എങ്ങനെ കിട്ടുന്നുവെന്ന് മുൻധനമന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് പി. ചിദംബരം ആശ്ചര്യം പ്രകടിപ്പിച്ചു. ആദായനികുതി വകുപ്പിനെയും മറ്റും ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒാപറേഷൻ കമല: കോൺഗ്രസിൽനിന്നു തെളിവുതേടി ആദായ നികുതി വകുപ്പ്
ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യസർക്കാറിലെ നേതാക്കളെയും അവരുടെ അനുയായികളെയും മാത്രം ലക്ഷ്യമിട്ട് റെയ്ഡ് നടത്തുന്നതിനെതിരെ പരാതി ഉയർന്നതിനു പിന്നാലെ ബി.ജെ.പിയുടെ ഒാപറേഷൻ കമലയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽനിന്നു തെളിവുതേടി ആദായനികുതി വകുപ്പ്. കോൺഗ്രസ് എം.എൽ.എമാർക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും നടപടിയെടുക്കാൻ പാകത്തിൽ ഒരു തെളിവും ലഭിച്ചിരുന്നില്ലെന്നും ഏതെങ്കിലും തരത്തിലുള്ള തെളിവുണ്ടെങ്കിൽ കൈമാറണമെന്നും ആവശ്യപ്പെട്ട് കർണാടക പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവിനാണ് ആദായനികുതി വകുപ്പ് ഡയറക്ടർ ജനറൽ കത്തയച്ചത്. ഈ മാസം ആദ്യമാണ് കത്ത് അയച്ചതെങ്കിലും കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
എം.എൽ.എമാരെ സ്വാധീനിച്ച് സഖ്യസർക്കാറിനെ താഴെയിടാനുള്ള ബി.ജെ.പിയുടെ നീക്കത്തിനെതിരെ കെ.പി.സി.സി നേരേത്ത പരാതി നൽകിയിരുന്നു. പരാതിയിൽ പറഞ്ഞിരുന്ന മൂന്നു കോൺഗ്രസ് എം.എൽ.എമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും രണ്ടുപേർ തങ്ങൾക്ക് ആരും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നാണ് പറഞ്ഞതെന്നുമാണ് ആദായനികുതി വകുപ്പ് കത്തിൽ വ്യക്തമാക്കുന്നത്. മൂന്നാമത്തെ എം.എൽ.എ ഇക്കഴിഞ്ഞ മാസം അന്തരിച്ചുവെന്നും കത്തിൽ പറയുന്നുണ്ട്. അന്തരിച്ച കോൺഗ്രസ് മന്ത്രി സി.എസ്. ശിവള്ളി ഉൾപ്പെടെയുള്ള എം.എൽ.എമാർക്കാണ് ബി.ജെ.പി പണം വാഗ്ദാനം ചെയ്തിരുന്നതായി കോൺഗ്രസ് നേതൃത്വം പരാതിപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.