മുംബൈ: നികുതി വെട്ടിപ്പ് ചൂണ്ടിക്കാട്ടി മ്യൂസിക് റെക്കോഡ് കമ്പനിയായ ടി സിരീസിന്‍റെ പ്രസിഡന്‍റും സിനിമ നിർമാതാവുമായ വിനോദ് ഭാനുശാലിയുടെ ഓഫിസുകളിൽ പരിശോധന. ബാന്ദ്ര കുർള കോംപ്ലക്സിലെ ഭാനുശാലി സ്റ്റുഡിയോസ് ലിമിറ്റഡിന്‍റെ ഹെഡ് ഓഫിസിലും വസതിയിലുമാണ് ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.
കൂടാതെ, സിനിമ നിർമാതാവും പോപ്പുലർ എന്‍റർടെയ്ൻമെന്‍റ് നെറ്റ് വർക്ക് ഇന്ത്യ ലിമിറ്റഡിന്‍റെ (പെൻ) ഉടമയുമായ ജയന്തിലാൽ ഗാഡയുടേത് അടക്കം മൂന്ന് നിർമാണ കമ്പനികളിലും പരിശോധന നടക്കുന്നുണ്ട്. സാമ്പത്തിക ക്രമക്കേടും നികുതിവെട്ടിപ്പും ചൂണ്ടിക്കാട്ടി ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.
കബീർ സിങ്, സാഹോ, ബറ്റ് ല ഹൗസ്, തപ്പഡ്, തനാജി ദ് അൺസങ് വാരിയർ എന്നീ ഹിറ്റ് സിനിമകളുടെ സഹ നിർമാതാവാണ് വിനോദ് ഭാനുശാലി. തുടക്കത്തിൽ രാജ്യത്തെ വൻകിട മൂസിക് നിർമാണ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന കമ്പനിയാണ് ഭാനുശാലിയുടെ ടി സിരീസ്. പിന്നീട് സ്വന്തമായ നിർമാണ കമ്പനി അദ്ദേഹം സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.