താടിക്കാരെ സംരക്ഷിച്ചത്​ കഴിവുകെട്ട നേതാക്കൾ; വിവാദം കൊഴുത്തപ്പോൾ നിലപാട്​ മാറ്റി ബി.ജെ.പി എം.എൽ.എ

ന്യൂഡൽഹി: വിവാദ പ്രസ്​താവനയുമായി വീണ്ടും ബി.ജെ.പി എം.എൽ.എ വിക്രം സെയ്​നി. ഹിന്ദുക്കൾക്ക്​ വേണ്ടി മാത്രമുള്ള രാജ്യമാണ്​ ഇന്ത്യയെന്നാണ്​ ഇത്തവണ സെയ്​നിയുടെ ക​െണ്ടത്തൽ. വിഭജനത്തെ സംബന്ധിച്ച എം.എൽ.എയുടെ പ്രസ്​താവന വിവാദമായതിനെ തുടർന്ന്​ ഉത്തർ പ്രദേശ്​​ ഖട്ടൗറി മണ്ഡലത്തിലെ എം.എൽ.എയായ വിക്രം സെയ്​നി നിഷേധവുമായി രംഗത്തെത്തി.

താടിനീട്ടിയവർ ഇന്ത്യ വിടുന്നത്​ ചില കഴിവുകെട്ട നേതാക്കൻമാർ തടഞ്ഞു. അതോടെ സ്വത്തും സമ്പത്തും അവർ കൈവശപ്പെടുത്തി. ഇവർ ഇവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഇതെല്ലാം നമ്മുടെതാകുമായിരുന്നു എന്നാണ്​ സെയ്​നി പറഞ്ഞത്​. താനൊരു ഉറച്ച ഹിന്ദുവാണ്​. ഹിന്ദു​െവന്നത്​ ​ത​​​െൻറ വ്യക്​തിത്വമാണ്​. ഇൗ രാജ്യം ഹിന്ദുക്കളുടെതാണ്​ എന്നും സെയ്​നി പറഞ്ഞു. 

സെയ്നിയുടെ പ്രസംഗത്തി​​​െൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. എന്നാൽ ത​​​െൻറ വാക്കുകൾ വള​െച്ചാടിച്ചതാണെന്നാണ്​​ സെയ്​നിയുടെ നിലപാട്​. ത​​​െൻറ പ്രസംഗത്തി​​​െൻറ ചിലഭാഗങ്ങൾ മാത്രമാണ്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും സെയ്​നി വിശദീകരിച്ചു.  

പ്രസംഗത്തിൽ സെയ്​നി സമാജ്​വാദി പാർട്ടി​െയയും വിമർശിക്കുന്നുണ്ട്​. സമാജ്​വാദി പാർട്ടിയുടെ ഭരണകാലത്ത്​ ചില സമുദായങ്ങൾ​ മാത്രമായിരുന്നു സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്​താക്കൾ.  മുൻ സർക്കാർ പക്ഷപാതപരമായാണ്​ പെരുമാറിയിരുന്നത്​. പ്രത്യേക മുദായാംഗങ്ങൾക്ക്​ വേണ്ടി മാത്രം പ്രവർത്തിച്ചു. താടിയുടെ നീളം കൂടുന്നതിനനുസരിച്ച്​ ​ കൂടുതൽ പണം നൽകി. എന്നാൽ ബി.ജെ.പി സർക്കാർ ‘എല്ലാവർക്കുമൊപ്പം എല്ലാവരു​െടയും വികസനത്തിന്’​ എന്ന മുദ്രാവാക്യത്തിലാണ്​ വി​ശ്വസിക്കുന്നതെന്നും സെയ്​നി പറഞ്ഞു. 

പശ​ുക്കളെ കൊല്ലുന്നവരു​െട കാല്​ തല്ലി​െയാടിക്കു​െമന്നും വന്ദേമാതരം ചൊല്ലാത്തവരോട്​ ദയ കാണിക്കേണ്ടെന്നും പറഞ്ഞ്​ നേരത്തെയും വിവാദങ്ങളിലിടം പിടിച്ചയാളാണ്​ സെയ്​നി. 

Tags:    
News Summary - Incompetent leaders kept people with long beards, says BJP MLA - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.