ന്യൂഡൽഹി: അരികുവത്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടേയും പ്രാതിനിധ്യം നിയമ മേഖലയിൽ വർധിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. കോടതികൾ ജനങ്ങളിലേക്കെത്തേണ്ടത് അത്യാവശ്യമാണെന്നും സാങ്കേതികവിദ്യ കോടതി നടപടിക്രമങ്ങൾ സുഗമമാക്കിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടനാ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്ത് ജുഡീഷ്യറി നേരിടുന്ന പ്രധാന വെല്ലുവിളി എല്ലാവർക്കും നീതി ഉറപ്പാക്കുക എന്നതാണ്. നീതി ലഭ്യമാക്കാൻ ഇന്ത്യൻ ജുഡീഷ്യറി ഒരുപാട് കാര്യങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് കോടതി നടപടികൾ വെർച്വലായി നടക്കുന്നുണ്ടെന്നും അതിലൂടെ അഭിഭാഷകർക്ക് രാജ്യത്തെവിടെവെച്ചു വേണമെങ്കിലും വാദിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്ന നിലയിൽ താനും കേസുകൾ ലിസ്റ്റു ചെയ്യുന്നതിനായി പുതിയ സാങ്കേതികവിദ്യകളെ പിന്തുടരാൻ ശ്രമിക്കുകയാണെന്നും ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു. 1949 നവംബർ 26ന് ഭരണഘടന അംഗീകരിച്ചതിന്‍റെ സ്മരണാർഥമാണ് 2015 മുതൽ ഭരണഘടനാദിനം ആഘോഷിക്കാൻ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.