കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ ബർമുഡ പരാമർശത്തെ ന്യായീകരിച്ച് ബി.ജെ.പി പ്രസിഡന്‍റ് ദിലീപ് ഘോഷ്. സാരി ധരിച്ച് ദീർഘനേരം കാലുകൾ കാണിക്കുന്നത് സംസ്കാരത്തിനെതിരാണ്. അതിനാലാണ് അവർക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയതെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
മമത നമ്മുടെ മുഖ്യമന്ത്രിയാണ്. അവർ ഒരു സ്ത്രീകൂടിയാണ്. ബംഗാളി സംസ്കാരത്തെ സംരക്ഷിക്കുന്ന നടപടികളാണ് അവരിൽ നിന്നും ഉണ്ടാവേണ്ടത്. സാരി ധരിച്ച് ഒരു സ്ത്രീ ദീർഘനേരം കാലുകൾ കാണിക്കുന്നത് സംസ്കാരത്തിനെതിരാണ്. അതിനാലാണ് മമതയെ വിമർശിച്ചതെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
സ്ത്രീകളും മമതയുടെ പ്രവർത്തി ശരിയല്ലെന്നാണ് പറയുന്നത്. സമൂഹമാധ്യമങ്ങളിലും ഇതേ അഭിപ്രായമാണുള്ളതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമത ഒരു കാൽ മറച്ചും മറ്റൊന്ന് പുറത്ത് കാട്ടിയുമാണ് സാരി ധരിക്കുന്നത്. ഇങ്ങനെയാരും സാരി ധരിക്കാറില്ല. അവർക്ക് കാല് കാണിക്കണമെങ്കിൽ ബർമുഡ ഇടണമായിരുന്നുവെന്നായിരുന്നു ദിലീപ് ഘോഷിന്‍റെ വിവാദ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.