സ്വതന്ത്രൻ പിന്തുണച്ചു; ഗുജറാത്തിൽ ബി.ജെ.പിക്ക് 100 സീറ്റ് 

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലേറാൻ പോകുന്ന ബി.ജെ.പി സർക്കാറിന്‍റെ സീറ്റ് നില മൂന്നക്കമായി. സെൻട്രൽ ഗുജറാത്തിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച രത്തൻ സിങ് റാത്തോഡ് ആണ് ബി.ജെ.പിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ ബി.ജെ.പി സീറ്റ് നില 100 ആയി. 

182 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി 99 സീറ്റും മൂന്ന് സഖ്യകക്ഷി അംഗങ്ങൾ അടക്കം കോൺഗ്രസിന് 80 സീറ്റുമാണ് നേടിയത്. ഭാരതീയ ട്രൈബൽ പാർട്ടിയിലെ രണ്ടു പേരും ഉനയിലെ ദലിത് സമര നേതാവ് ജിഗ്നേഷ് മേവാനിയും കോൺഗ്രസ് പിന്തുണയോടെ ജയിച്ച സ്വതന്ത്രർ ആണ്. കൂടാതെ മറ്റ് മൂന്നു സ്വതന്ത്രരും തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. 

Tags:    
News Summary - Independent lawmaker Support; BJP Touches 100 Mark In Gujarat -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.