വാഷിങ്ടൺ: ലോകത്തെ വാഹനാപകട മരണങ്ങളിൽ 10 ശതമാനവും ഇന്ത്യയിലാണെന്ന് ലോക ബാങ്ക്. റോഡ് സുരക്ഷയെക്കുറിച്ചുള്ള ലോകബാങ്കിെൻറ ഏറ്റവും പുതിയ റിപ്പോർട്ടിലെ കണക്കാണിത്. അപകട നിരക്ക് കുറക്കുന്നതിന് ഇന്ത്യൻ സർക്കാർ സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് ദക്ഷിണേഷ്യയുടെ ലോകബാങ്ക് വൈസ് പ്രസിഡൻറ് ഹാർട്ട്വിഗ് ഷാഫർ പറഞ്ഞു.
ലോകത്തെ വാഹനങ്ങളുടെ ഒരു ശതമാനം ഇന്ത്യയിലാണുള്ളത്. അതിൽ 10 ശതമാനം അപകട മരണവും ഇന്ത്യയിലാണ്. ഇന്ത്യയിൽ റോഡ് സുരക്ഷ നിയമങ്ങൾ അടുത്തിടെ പരിഷ്കരിച്ചിട്ടുണ്ടെന്നും തമിഴ്നാട്ടിൽ 25 ശതമാനം അപകടങ്ങൾ കുറക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപകടങ്ങൾ ദരിദ്ര കുടുംബങ്ങളെ കൂടുതൽ ദുരിതങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നും റോഡ് സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ലോക ബാങ്ക് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിൽ പ്രതിദിനം റോഡപകടങ്ങളിൽ 415 ജീവനുകൾ പൊലിയുന്നുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2019ലെ റോഡ് അപകട സ്ഥിതി വിവരക്കണക്ക് പ്രകാരം ഇന്ത്യയിൽ 449,002 അപകടങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.