രാഹുലിന്‍റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിൽ ആഹ്ലാദവുമായി ‘ഇൻഡ്യ’ സഖ്യം

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിൽ ആഹ്ലാദം പങ്കിട്ട് പ്രതിപക്ഷ സംഖ്യമായ ‘ഇൻഡ്യ’. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുള്ള അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിവിധ പാർട്ടികളുടെ പ്രതിനിധികൾ ആഹ്ലാദം പങ്കിട്ടത്. സന്തോഷത്തിന്‍റെ ഭാഗമായി യോഗത്തിൽ പങ്കെടുത്തവർക്ക് ലഡു വിതരണം ചെയ്തു.

മോദി പരാമർശത്തിൽ കോടതി വിധിച്ച തടവുശിക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തു വന്നു. എന്നാൽ, ഇക്കാര്യത്തിൽ ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ തീരുമാനം വൈകുന്നതിൽ വലിയ വിമർശനമാണ് ഉയർന്നത്.

മണിപ്പൂർ വിഷയത്തിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇൻഡ്യ സംഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭ ചർച്ച ചെയ്യാനിരിക്കെയാണ് രാഹുലിന് അംഗത്വം പുനഃസ്ഥാപിച്ച് കിട്ടുന്നത്.

എ.ഐ.സി.സി ആസ്ഥാനത്തിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചു.


Tags:    
News Summary - I.N.D.I.A alliance leaders celebrate following restoration of Lok Sabha membership of Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.