ന്യൂഡൽഹി: പ്രതിരോധ-സൈനിക ഉപകരണങ്ങളുടെ സംയുക്ത ഉൽപാദനവും കയറ്റുമതിയുമുൾപ്പെടെ വിവിധ മേഖലകളിലെ സഹകരണത്തിനൊരുങ്ങി ഇന്ത്യയും ദക്ഷിണ കൊറിയയും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഇന്ത്യ സന്ദർശിച്ച കൊറിയൻ പ്രതിരോധ മന്ത്രി സു വൂക്കും നടത്തിയ പ്രതിനിധിതല ചർച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്.
ഗവേഷണം, ഉൽപാദനം, കയറ്റുമതി എന്നിവ സംയുക്തമായി നടത്തുന്നതു സംബന്ധിച്ച് വിപുല ചർച്ചകളാണ് നടന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള പ്രതിരോധ ഉപകരണങ്ങളുടെ മുഖ്യവിതരണക്കാരാണ് ദക്ഷിണ കൊറിയ.
കര-നാവിക ഉപകരണങ്ങളുടെ സംയുക്ത ഉൽപാദനത്തിന് ഇരു രാജ്യവും 2019 രൂപരേഖ ഒരുക്കിയിരുന്നു. ഇന്ത്യൻ പ്രതിരോധ ഇടനാഴികളുടെ അവസരം പ്രയോജനപ്പെടുത്തുന്നതിലും സു വൂക്ക് താൽപര്യമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.