അരങ്ങേറുന്നത്​ ഗുണ്ടാരാജി​െൻറ വികേന്ദ്രീകരണമെന്ന്​ അരുൺ ഷൂരി

ന്യൂ​ഡ​ൽ​ഹി: പ​ശു​സം​ര​ക്ഷ​ണ​ത്തി​​​െൻറ പേ​രി​ൽ അ​ര​ങ്ങേ​റു​ന്ന​ത്​ ഗു​ണ്ടാ​രാ​ജി​​​െൻറ വി​കേ​ന്ദ്രീ​ക​ര​ണ​മാ​ണെ​ന്ന്​ വാ​ജ്​​പേ​യി സ​ർ​ക്കാ​റി​ൽ അം​ഗ​മാ​യി​രു​ന്ന അ​രു​ൺ ഷൂ​രി. പാ​ർ​ല​മ​​െൻറ​റി സം​വി​ധാ​ന​മാ​ണ്​ മു​ന്നോ​ട്ടു​പോ​ക്കി​ന്​ ത​ട​സ്സ​മെ​ന്ന നി​ല​യി​ൽ മ​നഃ​പൂ​ർ​വം കു​ത്തി​പ്പൊ​ക്കി​വി​ടു​ന്ന ശ​ബ്​​ദ​ങ്ങ​ൾ ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ശു​സം​ര​ക്ഷ​ക​രി​ൽ നി​ന്ന്​ കേ​ൾ​ക്കാ​ൻ ക​ഴി​യും. ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ച്​ പു​ന​രാ​ലോ​ച​ന വേ​ണ​മെ​ന്നും അ​ർ​ധ പ്ര​സി​ഡ​ൻ​ഷ്യ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റ​ണ​മെ​ന്നു​മു​ള്ള മു​റ​വി​ളി ഒ​പ്പം ഉ​യ​രു​ക​യും ചെ​യ്യു​മെ​ന്നും എ​ൻ.​ഡി.​ടി.​വി​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

പാ​ർ​ല​മ​​െൻറ്​ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ​ക്കു​ണ്ടാ​വു​ന്ന ബ​ല​ക്ഷ​യം മൂ​ലം രാ​ജ്യം അ​ർ​ധ​പ്ര​സി​ഡ​ൻ​ഷ്യ​ൽ രീ​തി​യി​ലേ​ക്ക്​ മാ​റു​മെ​ന്നാ​ണ്​ ത​​​െൻറ ഭ​യം. പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ വേ​ണ്ട ഉ​പ​ദേ​ശം ആ​രും ന​ൽ​ക​ു​ന്നി​ല്ല. പ്ര​ത്യാ​ഘാ​ത​ത്തെ​ക്കു​റി​ച്ച്​ ചി​ന്തി​ക്കാ​തെ​യാ​ണ്​ അ​തി​ർ​ത്തി​യി​ൽ പ​ര​സ്​​പ​രം ബ​ങ്ക​റു​ക​ൾ ത​ക​ർ​ക്കു​ന്ന​തി​​​െൻറ വി​ഡി​യോ​ക​ൾ ഇ​ന്ത്യ​യും പാ​കി​സ്​​താ​നും കാ​ണി​ക്കു​ന്ന​ത്. ട്രം​പി​നെ പോ​ലു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യാ​ണ്​ അ​തു​വ​ഴി ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്. മ​സി​ൽ പെ​രു​ക്കി​ക്കാ​ണി​ക്ക​ല​ല്ല രാ​ജ്യ​സു​ര​ക്ഷ. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​​​െൻറ ഏ​റ്റ​വും വ​ലി​യ ദൂ​ക്ഷ്യം അ​ത്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​ക്കി​യ പ​രി​ക്കാ​ണ്. ജു​ഡീ​ഷ്യ​റി​യു​മാ​യു​ള്ള കൊ​മ്പു​കോ​ർ​ക്ക​ൽ, പ​ല നി​യ​മ​ങ്ങ​ളും സം​ബ​ന്ധി​ച്ച്​ രാ​ജ്യ​സ​ഭ​യെ നോ​ക്കു​കു​ത്തി​യാ​ക്കി​യ​ത്​ ഒ​ക്കെ അ​പ​ക​ട​ക​ര​മാ​യ മു​ന്ന​റി​യി​പ്പു​ക​ളാണ്. ഏ​ക​താ​ന​ത​യും അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​വും ഇ​ന്ത്യ​ക്ക്​ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും -ഷൂ​രി പ​റ​ഞ്ഞു.

Tags:    
News Summary - India Being Pushed Towards Quasi-Presidential System, Says Arun Shourie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.