ന്യൂഡൽഹി: ഇന്ത്യയെ അഭയാർഥികളുടെ തലസ്ഥാനമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രസർക്കാറിൻെറ പരാമർശം. അസമിലെ അനധികൃത കുടിയേറ്റക്കാരെ മുഴുവൻ ഒഴിപ്പിക്കാനാണ് തീരുമാനമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സർക്കാറിനായി ഹാജരായത്.
പൗരത്വ പട്ടിക തയാറാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഇത് നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാറും അസം സർക്കാറും സുപ്രീംകോടതിയെ സമീപിപ്പിച്ചത്.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ നിരവധി അനധികൃത കുടിയേറ്റക്കാരുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഈ സ്ഥലങ്ങളിൽ പുനഃപരിശോധന വേണം. ഇതിനായി കേന്ദ്രസർക്കാർ സുപ്രീംകോടതിയുടെ അനുമതി തേടി. അസം പൗരത്വ രജിസ്റ്ററിൻെറ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചത് 2018 ജനുവരി ഒന്നിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.