െബയ്ജിങ്: കിഴക്കൻ ലഡാക്കിൽ 2020 ഏപ്രിലിലെ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിർദേശം സംബന്ധിച്ച്, ഇരു രാജ്യങ്ങളുടെയും കമാൻഡർ തല കൂടിക്കാഴ്ചയിൽ ചർച്ചയാവാമെന്ന് ചൈന.
മേഖലയിലെ ബാക്കി സംഘർഷ മേഖലകളിൽനിന്ന് സൈനിക പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയുമായി ചർച്ചകൾക്ക് താമസമുണ്ടാകില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാഓ ലിജിയാൻ ബെയ്ജിങ്ങിൽ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും 11ാം വട്ട കമാൻഡർ തല ചർച്ച വെള്ളിയാഴ്ച നടക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ചൈനീസ് വക്താവിെൻറ പ്രസ്താവന. അതേസമയം ചർച്ച എന്നു നടക്കുമെന്ന കൃത്യമായ വിവരം തനിക്കില്ലെന്നും ഇന്ത്യയുമായി ആശയവിനിമയം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
11ാം വട്ട ചർച്ച വൈകിപ്പോയെന്ന വാർത്തകൾ നിഷേധിച്ച വക്താവ്, സൈനിക പിന്മാറ്റം കഴിഞ്ഞ് രണ്ടു മാസവും ചർച്ച കഴിഞ്ഞിട്ട് ഒരു മാസവും പിന്നിട്ടെന്നും കൂട്ടിച്ചേർത്തു.
ചർച്ചകൾ വൈകിയെന്നതിൽ അടിസഥാനമില്ല. ഇന്ത്യ-ചൈന അതിർത്തിയിലെ സാഹചര്യം സംബന്ധിച്ച് തങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും ഉത്തരവാദിത്തം ചൈനക്ക് മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.