ന്യൂയോർക്: 2020ലെ ഗാൽവാൻ സംഘർഷത്തിനുശേഷം ഇന്ത്യ- ചൈന ബന്ധം സാധാരണ നിലയിലല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഫോറിൻ റിലേഷൻ കൗൺസിലിലെ സംഭാഷണത്തിനിടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യഥാർഥ നിയന്ത്രണ രേഖയിൽ (എൽ.എ.സി) സൈന്യത്തെ വിന്യസിച്ചതു സംബന്ധിച്ച് ചൈന പല സമയങ്ങളിൽ നൽകിയ വിശദീകരണങ്ങളൊന്നും ന്യായീകരണമില്ലാത്തതാണ്. പ്രശ്നം സാധാരണയിലും കൂടുതൽ കാലം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ രണ്ട് വൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം എല്ലാവരെയും ബാധിക്കും. കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലല്ല. കരാറുകൾ ലംഘിക്കുന്ന ഒരു രാജ്യവുമായി സാധാരണ നിലയിലാകാൻ ശ്രമിക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. നിയന്ത്രണ രേഖയിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിൽ പ്രധാനമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമ്പർക്കങ്ങൾ തടസ്സപ്പെട്ടു, സന്ദർശനങ്ങൾ നടക്കുന്നില്ല. തീർച്ചയായും സൈനിക പിരിമുറുക്കമുണ്ട്. ഇന്ത്യയിൽ ചൈനയെക്കുറിച്ചുള്ള ധാരണയെയും ഇത് ബാധിച്ചിട്ടുണ്ട് - ജയ്ശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.