ന്യൂഡൽഹി: താലിബാൻ അഫ്ഗാനിസ്താൻ നഗരമായ കാബൂളിലെത്തിയതോടെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാെണന്ന് ഇന്ത്യ. നയതന്ത്രപ്രതിനിധികളെ അഫ്ഗാനിൽ നിന്നും പുറത്തെത്തിക്കാനുള്ള നീക്കങ്ങൾക്ക് ഇന്ത്യ തുടക്കം കുറിച്ചു. ഉടൻ നയതന്ത്ര പ്രതിനിധികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ജൂലൈയിൽ തന്നെ അഫ്ഗാനിലെ ഇന്ത്യൻ പൗരൻമാർക്ക് രാജ്യം സുരക്ഷ മുന്നറിയിപ്പ് നൽകിയിരുന്നു. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം യാത്ര നടത്തിയാൽ മതിയെന്ന് പൗരൻമാരോട് ഇന്ത്യ നിർദേശിച്ചു. അഫ്ഗാനിലെ പല പ്രവിശ്യകളിലും താലിബാൻ സിവിലിയൻമാരെ ആക്രമിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടർന്നായിരുന്നു ഇന്ത്യയുടെ നടപടി.
അതേസമയം, സംഘർഷം ശക്തമായതോടെ അഫ്ഗാൻ പൗരൻമാർക്ക് അതിവേഗത്തിൽ വിസ നൽകുന്നതിനുള്ള ക്രമീകരണങ്ങളും ഇന്ത്യ ഏർപ്പെടുത്തിയെന്നാണ് സൂചന. ഇന്ത്യയിൽ നിന്ന് 40 യാത്രക്കാരേയും വഹിച്ച് കാബൂളിലേക്ക് പറന്ന വിമാനം ഇന്ന് ഉച്ചയോടെ സുരക്ഷിതമായി ലാൻഡ് ചെയ്തിരുന്നു. 160 ഓളം യാത്രക്കാരുമായി വിമാനം ഇന്ന് തന്നെ ഇന്ത്യയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.