ന്യൂഡൽഹി: അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന സൂചന നൽകി നവംബറോടെ ഡോളറിനു പകരമായി ഇന്ത്യൻ രൂപയിൽ ഇടപാട് നടത്താൻ ഒരുക്കം തുടങ്ങി. എണ്ണ കമ്പനികളായ ഇന്ത്യയിൽ കോർപറേഷനും (െഎ.ഒ.സി), മാംഗളൂർ റിെെഫനറി ആൻഡ് പെട്രോ കെമിക്കലും (എം.ആർ.പി.എൽ) പേർഷ്യൻ, ഗൾഫ് രാജ്യങ്ങളിൽനിന്ന് 1.24 ദശലക്ഷം ടൺ എണ്ണ ഇറക്കുമതിക്കുള്ള കരാറുണ്ടാക്കിയതായി ഉന്നതവൃത്തങ്ങൾ പറഞ്ഞു.
യു.എസ് ഉപരോധം പ്രഖ്യാപിച്ച നവംബറിൽ പ്രാബല്യത്തിൽ വരുന്നതാണ് കരാർ. 2018-19 സാമ്പത്തിക വർഷം ഇറാനിൽനിന്ന് ഒമ്പതു ദശലക്ഷം ടൺ എണ്ണ ഇറക്കുമതിക്കാണ് പദ്ധതിയിട്ടതെന്ന് െഎ.ഒ.സി വക്താവ് പറഞ്ഞു. നവംബർ നാലോടെ യു.എസ് ഉപരോധം നിലവിൽ വരുമെന്നിരിക്കെ പണമിടപാടിെൻറ രീതിയിൽ മാറ്റം വരുത്തേണ്ടി വരും. എണ്ണക്ക് പകരം മരുന്നുകളും ഗോതമ്പും മറ്റു സാധനങ്ങളും ഇറാന് നൽകുന്ന രീതിയിലേക്ക് ഇടപാട് മാറ്റാനാണ് ആലോചനയെന്നും വക്താവ് കൂട്ടിച്ചേർത്തു. െഎ.ഒ.സിയും എം.ആർ.പി.എല്ലും യൂകോ, െഎ.ഡി.ബി.െഎ ബാങ്കുകളിലൂടെയാണ് ഇറാനുമായുള്ള ഇടപാട് നടത്തുന്നത്.
ഇന്ത്യ 2017-18 വർഷം 22.6 ദശലക്ഷം ടൺ എണ്ണയാണ് ഇറാനിൽനിന്ന് ഇറക്കുമതി ചെയ്തത്. ഇൗ സാമ്പത്തിക വർഷം മൊത്തം 25 ദശലക്ഷം ടൺ ഇറക്കുമതിയാണ് ലക്ഷ്യമിടുന്നത്. ഇറാഖും സൗദി അറേബ്യയും കഴിഞ്ഞാൽ ഇന്ത്യ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇറാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.