ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 2000 കടന്നു. ബുധനാഴ്ച മാത്രം 300 ലധികം േപർക്കാണ് വൈറസ് ബാധ ക ണ്ടെത്തിയത്. ഡൽഹിയിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കാണ് വിവിധ സംസ്ഥാനങ്ങളായി ബുധനാഴ്ച കോവിഡ ് കണ്ടെത്തിയത്.
സമ്മേളനത്തിൽ പെങ്കടുത്തവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി. സമ്മേളനത്തിൽ പങ്കെടുത്തവർ ഉടൻതന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ നിർദേശം നൽകി.
രാജ്യത്ത് ഇതുവരെ 60 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിലെ അൽവാറിൽ വ്യാഴാഴ്ച ഒരാൾ മരിച്ചു. 89 വയസുള്ളയാളാണ് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ലഡാക്കിൽ രണ്ടുപേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. കാർഗിലിലെ സൻജാക് ഗ്രാമത്തിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഗ്രാമത്തിലെ ജനങ്ങൾ 15 ദിവസമായി നിരീക്ഷണത്തിൽ കഴിയുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ ചേരിയായ മുംബൈ ധാരാവിയിലെ തൂപ്പുതൊഴിലാളിക്ക് കോവിഡ് ബാധ കണ്ടെത്തി. ആന്ധ്രപ്രദേശിൽ പുതുതായി 21 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 132 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.