ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.38 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 6977 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് മരണം 4000 കടക്കുകയും ചെയ്തു. 154 പേരാണ് ഞായറാഴ്ച രാജ്യത്ത് മരിച്ചത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ 10ാം സ്ഥാനത്താണ് ഇന്ത്യ. ഡിസംബറിൽ ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസ് ആറുമാസത്തിനുള്ളിൽ 196 രാജ്യങ്ങളിലാണ് പടർന്നുപിടിച്ചത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നിരുന്നു. ഞായറാഴ്ച മാത്രം 3000 ത്തിൽ അധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രക്ക് പുറമെ ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലും കോവിഡ് പടർന്നുപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.