രാജ്യത്ത് 30,757 പേർക്ക്കൂടി കോവിഡ്; 541 മരണം

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 30,757 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3.32 ലക്ഷമായി.

541 കോവിഡ് മരണവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,10,413 ആയി.

അതേസമയം, 67,538 പേർ രോഗമുക്തരാകുകയും ചെയ്തു. ആകെ 4,19,10,984 പേരാണ് കോവിഡ് അതിജീവിച്ച് രോഗമുക്തരായത്.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ അധിക നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്താനോ അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - India covid update 17 february 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.