ആശങ്കയേറുന്നു; കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഏഴാമത്

ന്യൂഡൽഹി: ആശങ്ക വർധിപ്പിച്ച് ആഗോള തലത്തിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്. രോഗികൾ വർധിച്ചതോടെ ജർമനിയെയും ഫ്രാൻസിനെയുമാണ് രാജ്യം മറികടന്നത്. 24 മണിക്കൂറിനിടെ 8,750 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 190,791 ആയി.

 

ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചതും മരണം സംഭവിച്ചതും അമേരിക്കയിലാണ്. യു.എസിൽ ഇതുവരെ 1,837,170 പേരാണ് കോവിഡ് വൈറസ് ബാധിതരായത്. 106,195 പേർ മരണത്തിന് കീഴടങ്ങി.

ഇന്ത്യയിൽ ഇതുവരെ 5,408 പേർ കോവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ച 91,855 പേർ രോഗമുക്തി നേടി. രോഗികളുടെയും മരിച്ചവരുടെയും എണ്ണം ഓരോ 48 മണിക്കൂറിലും 10 ശതമാനം വർധിക്കുന്നെന്നാണ് റിപ്പോർട്ട്.

സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് മഹാരാഷ്ട്രയിലാണ്. 2,286 പേർ. ഗുജറാത്തിൽ 1038, ഡൽഹി - 473, മധ്യപ്രദേശ് - 350, പശ്ചിമ ബംഗാൾ - 317 എന്നിങ്ങനെയാണ് കണക്ക്. 36,040 പേർ മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിയുന്നു.

രണ്ടു ദിവസത്തിനിടെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായത് മുംബൈ, താനെ, പുണെ, ചെന്നൈ, അഹമ്മദാബാദ് എന്നീ ജില്ലകളിലാണ്. ചെന്നൈയിൽ 132 പേരാണ് ഇതുവരെ മരിച്ചത്.

Tags:    
News Summary - india covid update-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.