ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്. 50,040 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഇത് 48,698 ആയിരുന്നു. ഇന്നലെ 1183 മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇന്ന് മരണസംഖ്യ 1248 ആയി ഉയര്‍ന്നു.
രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത് 3.02 കോടി ജനങ്ങള്‍ക്കാണ്. ഇതില്‍ 3.95 ലക്ഷം പേരാണ് മരണത്തിന് കീഴടങ്ങിയത്.
കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 12,118 പേര്‍ക്ക് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ 9812ഉം തമിഴ്‌നാട്ടില്‍ 5415ഉം കേസുകളാണ് സ്ഥിരീകരിച്ചത്.
64,818 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ, 5,95,565 പേരാണ് ഇനി ചികിത്സയില്‍ തുടരുന്നത്. തുടര്‍ച്ചയായ 45ാം ദിവസമാണ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.