ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതർ രണ്ടുലക്ഷം കടന്നു. 2,07,191 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,829 പേർ മരിച്ചു. 15 ദിവസത്തിനുള്ളിലാണ് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽനിന്ന് രണ്ടുലക്ഷത്തിലേക്ക് എത്തിയത്. ഒരു ദിവസം 8000ത്തിൽ അധികം പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാംസ്ഥാനത്താണ്.
മരിച്ചവരിൽ 10 ശതമാനം വയോധികരും 73 ശതമാനം മറ്റു അസുഖങ്ങളുള്ളവരുമാണെന്ന് ഐ.സി.എം.ആർ അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 72,300 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,287പേർക്ക് പുതുതായി രോഗം കണ്ടെത്തി. കഴിഞ്ഞ ദിവസം മാത്രം 103 പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 2465 ആയി.
മുംബൈയിൽ മാത്രം 41,986 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1109 േപർക്ക് മാത്രം രോഗം സ്ഥിരീകരിച്ചു. 49 പേരാണ് ചൊവ്വാഴ്ച മരിച്ചത്. ഇതുവരെ 1368 പേരാണ് ഇതുവരെ മുംബൈയിൽ മരിച്ചത്.
കർണാടകയിൽ 388 പേർക്കും ഗുജറാത്തിൽ 400 പേർക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ ഇതുവരെ 17500 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കർണാടകയിൽ ഇതുവരെ 3796 പേർക്ക് രോഗം സ്ഥരീകരിച്ചു. 52 പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.