ന്യൂഡൽഹി: വാട്സ്ആപ്പിന്റെ വിവാദമായ പുതിയ സ്വകാര്യത നയം പൂർണമായും പിൻവലിക്കണമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം ആവശ്യപ്പെട്ടു. വാട്സ്ആപ് കൊണ്ടുവന്ന മാറ്റങ്ങൾ തികച്ചും അധാർമികവും അംഗീകരിക്കാനാവാത്തുമാണെന്ന് വാട്സ്ആപ് സി.ഇ.ഒ വിൽ കാത്കാർട്ടിന് അയച്ച കത്തിൽ കേന്ദ്ര ഐ.ടി മന്ത്രാലയം വ്യക്തമാക്കി.
വാട്സ്ആപ്പിെൻറ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കുമായി ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുന്നത് ഗുരുതരമായ സുരക്ഷ പ്രശ്നമാണെന്ന് കേന്ദ്രം അയച്ച കത്തിൽ പറയുന്നു. പുതിയ നയം അനുസരിച്ചില്ലെങ്കിൽ ഇനി ഉപയോക്താക്കളായി തുടരാനാവില്ലെന്ന നയം ഇന്ത്യൻ പൗരന്മാരുടെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിൽ കൈവെക്കലാണെന്നും പുതിയ നയം പിൻവലിച്ച് വിവര സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തണമെന്നും കത്തിൽ കേന്ദ്രം പറയുന്നു.
വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യത നയത്തിൽ പ്രതിഷേധിച്ച് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ടെലഗ്രാം, സിഗ്നൽ പോലുള്ള ബദൽ പ്ലാറ്റ്ഫോമുകളിലേക്ക് തിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.