ഇന്ത്യ അടിയന്തര വ്യാപാര ചർച്ച ആഗ്രഹിക്കുന്നു -ട്രംപ്​

ന്യൂഡൽഹി: തങ്ങളുടെ ഉൽപന്നങ്ങൾക്ക്​ ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന ആശങ്കയിൽ ഇന്ത്യ അമേരിക്കയുമായി അടിയന്തര വ്യാപാര ചർച്ച ആഗ്രഹിക്കുന്നുവെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. അമേരിക്കൻ ഉൽപന്നങ്ങൾക്ക്​ വൻ ചുങ്കം ഏർപ്പെടുത്തുന്ന ഇന്ത്യയെ ‘ചുങ്കങ്ങളുടെ രാജാവെ’ന്നും ട്രംപ്​ വാഷിങ്​ടണിൽ വാർത്താ സമ്മേളനത്തിൽ വിശേഷിപ്പിച്ചു.

യു.എസ്​ ഉൽപന്നങ്ങൾക്ക്​ നൂറു ശതമാനം ഇറക്കുമതി ചുങ്കം ഇൗടാക്കുന്ന ഇന്ത്യ, അമേരിക്കൻ വിപണിയിൽ നികുതിയൊന്നും ഇല്ലാതെയാണ്​ അവരുടെ ഉൽപന്നങ്ങൾ വിൽക്കുന്ന​തെന്നും ഇത്​ അവസാനിപ്പിക്കുമെന്നും ട്രംപ്​ ഇന്ത്യക്ക്​ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഇതി​​​െൻറ ആശങ്കയിലാണ്​ വ്യപാര ചർച്ച ഉടൻ തന്നെ ആരംഭിക്കാൻ ആഗ്രഹിക്കുന്നതെന്നും പ്രസിഡൻറ്​ പറഞ്ഞു.

Tags:    
News Summary - India 'desperately' seeking trade deal with US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.