ഇന്ത്യ അടിയന്തര വ്യാപാര ചർച്ച ആഗ്രഹിക്കുന്നു -ട്രംപ്
text_fieldsന്യൂഡൽഹി: തങ്ങളുടെ ഉൽപന്നങ്ങൾക്ക് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന ആശങ്കയിൽ ഇന്ത്യ അമേരിക്കയുമായി അടിയന്തര വ്യാപാര ചർച്ച ആഗ്രഹിക്കുന്നുവെന്ന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് വൻ ചുങ്കം ഏർപ്പെടുത്തുന്ന ഇന്ത്യയെ ‘ചുങ്കങ്ങളുടെ രാജാവെ’ന്നും ട്രംപ് വാഷിങ്ടണിൽ വാർത്താ സമ്മേളനത്തിൽ വിശേഷിപ്പിച്ചു.
യു.എസ് ഉൽപന്നങ്ങൾക്ക് നൂറു ശതമാനം ഇറക്കുമതി ചുങ്കം ഇൗടാക്കുന്ന ഇന്ത്യ, അമേരിക്കൻ വിപണിയിൽ നികുതിയൊന്നും ഇല്ലാതെയാണ് അവരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതെന്നും ഇത് അവസാനിപ്പിക്കുമെന്നും ട്രംപ് ഇന്ത്യക്ക് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിെൻറ ആശങ്കയിലാണ് വ്യപാര ചർച്ച ഉടൻ തന്നെ ആരംഭിക്കാൻ ആഗ്രഹിക്കുന്നതെന്നും പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.