യുനൈറ്റഡ് നേഷൻസ്: െഎക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരി ഒന്നു മുതൽ മൂന്നു വർഷത്തേക്കാണ് അംഗത്വം. ഏഷ്യ- പസഫിക് കാറ്റഗറിയിൽ 188 വോട്ടുകൾ നേടിയാണ് ഇന്ത്യ അംഗത്വം നേടിയത്. ഇൗ മേഖലയിൽ നിന്ന് ഏറ്റവും വോട്ടുകൾ ലഭിച്ചത് ഇന്ത്യക്കാണ്. ഇന്ത്യയെ കൂടാതെ െബഹ്റിൻ, ബംഗ്ലാദേശ്, ഫിജി, ഫലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് ഏഷ്യ-പസഫിക് കാറ്റഗറിയിലേക്ക് മത്സരിച്ചത്.
193 അംഗങ്ങളുള്ള യു.എൻ പൊതു സഭയിലാണ് മനുഷ്യാവകാശ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 18 പുതിയ അംഗങ്ങളെയാണ് മനുഷ്യാവകാശ കൗൺസിലിലേക്ക് രഹസ്യ ബാലറ്റ് വഴി തെരഞ്ഞെടുത്തത്. 97 വോട്ടുകളാണ് വിജയിക്കാൻ ആവശ്യം.
അന്താരാഷ്ട്ര സമൂഹത്തിൽ ഇന്ത്യൻ നിലപാടിനെയാണ് വിജയം പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യയുടെ യു.എൻ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീൻ പറഞ്ഞു. ഏറ്റവും കൂടുതൽ വോട്ടു നേടി വിജയിക്കാൻ ഇന്ത്യയെ പിന്തുണച്ചതിന് യു.എന്നിലെ എല്ലാ സുഹൃത്തുക്കൾക്കും അദ്ദേഹം ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.
മനുഷ്യാവകാശ കൗൺസിലിൽ 47 സീറ്റുകളാണുള്ളത്. ഭൂപ്രകൃതി അനുസരിച്ച് ഇൗ സീറ്റുകളെ അഞ്ചു മേഖലകൾക്ക് പങ്കിട്ട് നൽകിയിട്ടുണ്ട്. 13 സീറ്റുകൾ ആഫ്രിക്കൻ രാജ്യങ്ങൾക്ക്. ഏഷ്യ- പസഫിക് മേഖലക്കും 13 സീറ്റുകൾ. കിഴക്കൻ യൂറോപ്പിന് ആറും പടിഞ്ഞാറൻ യൂേറാപ്പിന് ഏഴും സീറ്റുകൾ. ലാറ്റിനമേരിക്കൻ- കരീബിയൻ മേഖലക്ക് എട്ടു സീറ്റുകൾ എന്നിങ്ങെനയാണ് സീറ്റ് വിഭജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.