ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തെ തുടർന്ന് നിരോധിക്കപ്പെട്ട ലിബറേഷൻ ടൈഗേർസ് ഒാഫ് തമിഴ് ഇൗഴത്തി(എൽ.ടി.ടി.ഇ)െൻറ ഇന്ത്യയിലെ നിരോധന കാലാവധി കേന്ദ്ര സർക്കാർ അഞ്ചു വർഷത്തേക്കു കൂടി നീട്ടി. 1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമമനുസരിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ നടപടി. 1976ലാണ് ഇന്ത്യയിലെ ഒരുവിഭാഗം തമിഴ് ജനതയുടെ പിന്തുണയുള്ള എൽ.ടി.ടി.ഇ ശ്രീലങ്ക ആസ്ഥാനമായി രൂപവത്കരിക്കപ്പെട്ടത്.
സൈനിക സംഘടനയുടെ സ്വഭാവമുള്ള ഈ തീവ്രവാദ രാഷ്ട്രീയ കക്ഷി ശ്രീലങ്കയിൽ വടക്കുകിഴക്കൻ പ്രദേശത്തായി പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ വേലുപ്പിള്ള പ്രഭാകരെൻറ നേതൃത്വത്തിലാണ് സ്ഥാപിക്കപ്പെട്ടത്. രാജീവ് വധത്തിന് തൊട്ടുപിറകെ നടപടി നേരിട്ട സംഘടനയുടെ നിരോധനം 1991 മുതൽ തുടർന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.