സ്വിസ് ബാങ്ക് നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറി

ന്യൂഡൽഹി: സ്വിസ് ബാങ്കുകളിൽ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങൾ കേന്ദ്ര സർക്കാറിന് കൈമാറി. ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (എ.ഇ.ഒ.ഐ) കരാറിന്‍റെ ഭാഗമായാണ് വിവരങ്ങൾ ലഭിച്ചത്.

അക്കൗണ്ട് ഉടമയുടെ പേര്, വിലാസം, വിനിമയം ചെയ്ത തുക, തുടങ്ങിയ വിവരങ്ങളാണ് ഇന്ത്യക്ക് ലഭിച്ചത്. ഇവയിൽ ഏറെയും വിദേശത്ത് താമസമാക്കിയ ഇന്ത്യൻ വ്യവസായികളുടെ അക്കൗണ്ട് വിവരങ്ങളാണ്. 2018ൽ ക്ലോസ് ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടും.

ഇന്ത്യയുൾപ്പടെ 75 രാജ്യങ്ങൾക്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് സ്വിറ്റ്സർലൻഡ് ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അടുത്ത ഘട്ട വിവരങ്ങൾ 2020 സെപ്റ്റംബറിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - india-gets-first-tranche-of-swiss-bank-account-details-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.