ന്യൂഡൽഹി: രാജ്യത്ത് രണ്ടുവയസിന് മുകളിലുള്ള കുട്ടികൾക്ക് ഭാരത് ബയോടെക്കിന്‍റെ കോവാക്സിന് അനുമതി. കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്സിനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകിയത്.
നേരത്തേ സൈഡസ് കാഡിലയുടെ സൈകോവ് -ഡി വാക്സിന് അനുമതി നൽകിയിരുന്നു. 12 വയസിന് മുകളിലുള്ളവർക്കാണ് സൈകോവ് -ഡി നൽകുക.
ചെറിയ കുട്ടികൾക്ക് നൽകാവുന്ന ആദ്യ കോവിഡ് പ്രതിരോധ വാക്സിനാകും കോവാക്സിൻ. സൈഡസ് കാഡില വാക്സിൻ ഇതുവരെ ലഭ്യമല്ലാത്തതിനാൽ വിതരണം ആദ്യം ആരംഭിക്കുന്ന വാക്സിനാകും കോവാക്സിൻ. അതേസമയം വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം കോവാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. ഉടൻ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം രാജ്യത്ത് അടിയന്തര ഉപയോഗത്തിന് വാക്സിന് അനുമതി നൽകി.
രണ്ടുവയസുമുതൽ 18 വയസുവരെയുള്ളവരിലായിരുന്നു കോവാക്സിൻ പരീക്ഷണം. കുട്ടികളിൽ കോവാക്സിൻ സുരക്ഷിതവും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്നും എയിംസ് പ്രഫസർ നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.