കാഠ്മണ്ഡു: ബിഹാറിലെ ജയനഗറിനും നേപ്പാളിലെ ധനുഷ ജില്ലയിലെ കുർത്തക്കിടയിലും ഡിസംബർ മധ്യം മുതൽ സർവിസ് ആരംഭിക്കുന്നതിെൻറ ഭാഗമായി രണ്ട് ആധുനിക ട്രെയിനുകൾ ഇന്ത്യ നേപ്പാളിന് കൈമാറി. നേപ്പാളിൽ ആദ്യമായി ബ്രോഡ്ഗേജ് സർവിസ് ആരംഭിക്കുന്നതിൻെറ ഭാഗമായാണ് ഡീസൽ-ഇലക്ട്രിക് ട്രെയിനുകൾ നൽകിയത്.
ഇന്ത്യയുടെ മൂന്ന് പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് രണ്ട് രാജ്യങ്ങൾക്കിടയിലും പ്രശ്നം നിലനിൽക്കുന്നതിനിടെയാണ് ട്രെയിനുകൾ കൈമാറിയത്. കുർത്ത- ജയനഗർ റൂട്ടിൽ 35 കിലോമീറ്റർ ദൂരമാണുള്ളത്. ഇരു രാജ്യങ്ങളിലുള്ളവർക്കും ഉപകാരപ്പെടുന്നതാണ് സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.