ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം പതിനായിരത്തോട് അടുക്കുന്നു; 60 ശതമാനം രോഗികൾ മൂന്നു സംസ്ഥാനത്ത്

ന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം പതിനായിരത്തോട് അടുക്കുന്നു. വിവിധ സംസ്ഥാനങ്ങളിലായി 8848 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു.

ആകെ രോഗികളുടെ 60 ശതമാനത്തോളം പേരും മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഗുജറാത്ത് (2281), മഹാരാഷ്ട്ര (2000), ആന്ധ്രപ്രദേശ് (910) എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം കൂടിയ സംസ്ഥാനങ്ങളിലെ കണക്കുകൾ.

കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തിൽ 36 പേരിലാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശ് (720), രാജസ്ഥാൻ (700), കർണാടക (500) എന്നിങ്ങനെയാണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ.

ബ്ലാക്ക് ഫംഗസ് രോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നായ ആംഫോടെറിസിൻ - ബി രോഗികളുടെ എണ്ണത്തിനനുസരിച്ച് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തതായി മന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. ഇതുപ്രകാരം കേരളത്തിന് 120 വയൽ മരുന്നാണ് അനുവദിച്ചിരിക്കുന്നത്.

Tags:    
News Summary - India has 8.8k mucormycosis cases; 60% of them are in 3 states: Govt data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.