ഇന്ത്യ ബുദ്ധനെയാണ് ലോകത്തിന് നൽകിയത്, യുദ്ധത്തെയല്ല -മോദി

ന്യൂഡൽഹി: ഇന്ത്യ ബുദ്ധനെയാണ് ലോകത്തിന് നൽകിയതെന്നും യുദ്ധത്തെയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും സമൃദ്ധിയുമാണ് ഇന്ത്യ ലോകത്തിനായി കൊടുത്തത്. അതുകൊണ്ടാണ് 21ാം നൂറ്റാണ്ടിൽ ഇന്ത്യ ലോകത്ത് പ്രധാനപ്പെട്ട പദവി വഹിക്കുന്നതെന്നും മോദി പറഞ്ഞു. വിയന്നയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം.

ഏറ്റവും മികച്ച രാഷ്ട്രമാകാനാണ് ഇന്ത്യയുടെ ശ്രമം. വലിയ നാഴികകല്ലുകൾ പിന്നിടുന്നതിനായാണ് രാജ്യം പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി ഞങ്ങളുടെ അറിവും പരിചയസമ്പത്തും പങ്കുവെക്കുകയാണ്. യുദ്ധമല്ല, ബുദ്ധനെയാണ് ഇന്ത്യ ലോകത്തിന് നൽകിയതെന്നും മോദി കൂട്ടിച്ചേർത്തു.

41 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നത്. ഇത് ചരിത്ര സംഭവമാണ്. 75 വർഷത്തെ സൗഹൃദമാണ് ഇന്ത്യയും ഓസ്ട്രിയയും ആഘോഷിക്കുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യയും ഓസ്ട്രിയയും ഭൂമിശാസ്ത്രപരമായി രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ് കിടക്കുന്നത്. എന്നാൽ, ഇരു രാജ്യങ്ങൾക്കിടയിൽ പല സാമ്യതകളുമുണ്ട്.

സ്വാതന്ത്ര്യം, സമത്വം, ബഹുസ്വരത, നിയമവാഴ്ചയോടുള്ള ബഹുമാനം എന്നിവയെല്ലാം ഇരു രാജ്യങ്ങൾക്കിടയിൽ സാമ്യതയുണ്ട്. ബഹുസ്വര സംസ്കാരവും ഭാഷയും ഇരുരാജ്യങ്ങളുടേയും ​പ്രത്യേകതയാണെന്നും മോദി കൂട്ടിച്ചേർത്തു.

Tags:    
News Summary - India has given ‘Buddha’ to the world, not ‘Yuddha’: PM Modi in Austria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.