ലാലു പ്രസാദ് യാദവ്

ഇന്ത്യ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നു; കേന്ദ്ര സർക്കാറിനെതിരെ ലാലു പ്രസാദ് യാദവ്

പട്ന: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ്. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നും വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഭരണത്തിൽ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും അഴിമതിക്കുമെതിരെ ഒന്നിക്കാൻ ഞാൻ ജനങ്ങളോട് അഭ്യർഥിക്കുന്നു. നമ്മൾ ഒന്നിച്ച് ഇതിനെതിരെ പോരാടണം- ലാലു പ്രസാദ് പറഞ്ഞു. മതേതര ശക്തികൾ ഒന്നായി കേന്ദ്ര നയത്തിനെതിരെ പോരാടണമെന്നും പിന്നോട്ട് പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലിത്തീറ്റ കുംഭകോണ കേസിൽ ഏപ്രിലിലാണ് ഝാർഖണ്ഡ് ഹൈകോടതി ലാലുവിന് ജാമ്യം അനുവദിച്ചത്. അഞ്ചാമത്തെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഡോറണ്ട ട്രഷറിയിൽ നിന്ന് പണം പിൻവലിച്ചതിന് അദ്ദേഹം കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു.

Tags:    
News Summary - India Heading Towards "Civil War": Lalu Yadav's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.