ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇനി ഇന്ത്യ; ചൈനയെക്കാൾ 29 ലക്ഷം ജനങ്ങൾ കൂടുതൽ

ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം പേർ കൂടുതലുള്ള ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86 കോടി ​തൊട്ട് ഇന്ത്യ മുന്നിലാണ്.

1950കളിൽ ലോക ജനസംഖ്യ കണക്കുകൾ യു.എൻ പുറത്തുവിടാൻ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്. ഇതുവരെയും രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അതിവേഗം ചൈനയെ മറികടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന ജനസംഖ്യയിലെത്തിയ ചൈനയിൽ തുടർന്ന് വർധനക്കു പകരം താഴോട്ടായിരുന്നു കണക്കുകൾ. 1980കൾ മുതൽ തന്നെ വർധന നിരക്ക് കുറഞ്ഞുവരുന്നതാണ് കഴിഞ്ഞ വർഷത്തിനു ശേഷം പൂർണമായും താഴോട്ടായതെന്ന് യു.എൻ.എഫ്.പി.എ മീഡിയ ആന്റ് ക്രൈസിസ് കമ്യൂണിക്കേഷൻസ് വിഭാഗം ഉപദേഷ്ടാവ് അന്ന ജഫ്രീസ് പറഞ്ഞു.

ഇന്ത്യൻ ജനസംഖ്യയിൽ 25 ശതമാനവും 14 വയസ്സിൽ താഴെയുള്ളവരാണ്. 10-19 പ്രായക്കാർ 18 ശതമാനം, 10-24 പ്രായക്കാർ 26 ശതമാനം, 15-64 പ്രായത്തിനിടയിലുള്ളവർ 68 ശതമാനം, 65 വയസ്സിനു മുകളിൽ ഏഴു ശതമാനം എന്നിങ്ങനെയും കണക്കുകൾ പറയുന്നു. എന്നാൽ, ചൈനയിൽ 14 വയസ്സിൽ താളെയുള്ളവർ 17 ശതമാനം മാത്രമാണ്. മറ്റു കണക്കുകൾ പ്രകാരം 12%, 18%, 69%, 14%വും. 

2022ൽ മാത്രം ചൈനീസ് ജനസംഖ്യയിൽ എട്ടര ലക്ഷം പേരാണ് കുറവുണ്ടായത്. 1961നു ശേഷം ആദ്യമായാണ് ഇത്രയും കുറവുണ്ടാകുന്നത്. നേരത്തെ ഒരു കുടുംബത്തിന് ഒന്നിലേറെ കുട്ടികൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്ന ചൈന അടുത്തിടെ മുന്നു കുട്ടികൾ വരെയാകാമെന്ന് തിരുത്ത് വരു​ത്തിയെങ്കിലും ജനന നിരക്ക് കുത്തനെ കുറയുകയായിരുന്നു. ജീവിത ചെലവ് കൂടിയതുൾപ്പെടെ വെല്ലുവിളികൾ പുതിയ തലമുറയെ കുട്ടികളുണ്ടാകുന്നതിനോട് വൈമുഖ്യമുള്ളവരാക്കിയെന്നായിരുന്നു കണ്ടെത്തൽ.

ഇരുരാജ്യങ്ങളിലെയും കൃത്യമായ ജനസംഖ്യ നൽകാൻ നിലവിൽ സാധ്യമല്ലെന്ന് അന്ന ജഫ്രീസ് പറഞ്ഞു. 

Tags:    
News Summary - India is now world’s most populous country, suggests UN data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.