ടോക്യോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും നടത്തിയ ചർച്ചയിൽ അതിവേഗ റെയിൽ പദ്ധതിയും നാവികരംഗത്ത് സഹകരണവുമടക്കം ആറു സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളുടെയും 13ാമത് ഉച്ചകോടിയിൽ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. കൂടാതെ, മുംബൈ, പത്താൻകോട്ട് ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് നരേന്ദ്ര മോദിയും ഷിൻസോ ആബെയും സംയുക്തമായി പാകിസ്താനോട് ആവശ്യപ്പെട്ടു. ഇരു നേതാക്കളും തമ്മിൽ നടന്ന ഉച്ചകോടിക്കുശേഷം പുറത്തിറക്കിയ ഇന്ത്യ-ജപ്പാൻ വിഷൻ സ്റ്റേറ്റ്മെൻറിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്തോ-പസഫിക് മേഖലയിലെ സാഹചര്യങ്ങൾ, മേഖലയിലെയും ആഗോളതലത്തിലെയും പ്രശ്നങ്ങൾ തുടങ്ങിയവയും പ്രധാന ചർച്ചാവിഷയമായി. ഇന്ത്യ-പസഫിക് മേഖലയിൽ ചൈന സ്വാധീനം ഉറപ്പിക്കുന്ന സാഹചര്യത്തിൽ സമാധാനവും അഭിവൃദ്ധിയും ലക്ഷ്യമിട്ട് ഇന്ത്യയും ജപ്പാനും സഹകരണത്തിെൻറ പുതിയ പാതകൾ തുറക്കും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി, ലോകക്രമം മാനിച്ച് മുന്നോട്ടുപോകാനും നിയമസമാധാനം ഉറപ്പാക്കാനും ആശയവിനിമയത്തിനും വ്യാപാര, സാേങ്കതിക സഹകരണത്തിനും ധാരണയായി. ഇരുരാജ്യങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാരടങ്ങുന്ന ചർച്ചക്കും തീരുമാനമായി.
ഡിജിറ്റൽ പങ്കാളിത്തം, ആരോഗ്യം, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കുമെന്ന് ചർച്ചകൾക്കുശേഷം മോദി പറഞ്ഞു. ജപ്പാൻ സഹായത്തോെടയുള്ള മുംബൈ-അഹ്മദാബാദ് അതിവേഗ െറയിൽ പദ്ധതിയുടെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു.
കുടിവെള്ളത്തേക്കാൾ കുറഞ്ഞ വിലക്ക് ഇൻറർനെറ്റ് –മോദി
ടോേക്യാ: ഡിജിറ്റൽ രംഗത്ത് ഇന്ത്യ അത്യപൂർവ വളർച്ച കൈവരിച്ചുവരുകയാണെന്നും ഒരു കുപ്പി വെള്ളത്തേക്കാൾ വിലക്കുറവിൽ ഒരു ജി.ബി ഡാറ്റ ലഭ്യമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനുമായി വാർഷിക ഉച്ചകോടിക്ക് ശനിയാഴ്ച ഇവിടെയെത്തിയ പ്രധാനമന്ത്രി ഉന്നത നേതാക്കളുമായി ചർച്ചകൾ നടത്തി. ഇന്ത്യൻ സമൂഹവുമായും അദ്ദേഹം ആശയവിനിമയം നടത്തി. വാർത്താവിനിമയ രംഗത്തും ഇൻറർനെറ്റിലും ഇന്ത്യ കൈവരിച്ച നേട്ടത്തെ മോദി എടുത്തുപറഞ്ഞു.
2022ൽ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ഒരു ലക്ഷം കോടി യു.എസ് ഡോളറിെൻറ വളർച്ച ൈകവരിക്കും. ഇതിലൂെട 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.