തിരിച്ചടി; ആറു​ പാക്​ സൈനികർ കൊല്ലപ്പെട്ടു, മൂന്ന്​ ഭീകര ക്യാമ്പുകൾ തകർത്തു

ന്യൂഡൽഹി: ജമ്മു-കശ്​മീരിലെ കുപ്​വാരയിൽ വെടിനിർത്തൽ ലംഘിച്ച്​ പാക്​ സേന നടത്തിയ​ വെടിവെപ്പിൽ രണ്ട്​ ഇന്ത്യൻ സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടു. ശക്​തമായി തിരിച്ചടിച്ച ഇന്ത്യ, പാക്​ അധീന കശ്​മീരിൽ നടത്തിയ ആക്രമണത് തിൽ ആറു​ പാക്​ സൈനികർ കൊല്ല​പ്പെട്ടു. അതിർത്തി നിയന്ത്രണ രേഖയിലെ മൂന്നു​ ഭീകര ക്യാമ്പുകൾ തകർത്തു. തങ്ങൾക്ക്​ ലഭിച്ച വിവരപ്രകാരം ആറു മുതൽ 10 വരെ പാകിസ്​താൻ സൈനികർ കൊല്ലപ്പെട്ടതായി സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്​ പറഞ്ഞു.

തങ്​ധർ സെക്​ടറിലെ ഗുന്ധിശത്​ ഗ്രാമത്തിൽ ശനിയാഴ്​ച വൈകീട്ടാണ്​​ പ്രകോപനമില്ലാതെ പാക്​ വെടിവെപ്പുണ്ട ായത്​. പരിക്കേറ്റ മൂന്ന്​ സിവിലിയന്മാർ ചികിത്സയിലാണ്​. രണ്ടു വീടുകൾ​ക്ക്​ കേടുപറ്റി. പാക്​ ഭീകരർക്ക്​ ഇന്ത്യ യിലേക്ക്​ നുഴഞ്ഞുകയറാൻ അവസരമൊരുക്കാനായിരുന്നു​ ആക്രമണമെന്ന്​ ഇന്ത്യൻ സേന കുറ്റപ്പെടുത്തി. ഞായറാഴ്​ച തിര ിച്ചടിച്ച ഇന്ത്യ, പാക്​ സൈനിക താവളങ്ങളിലും തീവ്രവാദി കേന്ദ്രങ്ങളിലുമാണ്​ ആക്രമണം നടത്തിയത്​. ഭീകരർക്ക്​ കനത്ത നാശനഷ്​ടമുണ്ടായതായി ബിപിൻ റാവത്ത്​ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പ്രത്യാക്രമണം സൈനിക മേധാവി പ്രതിരോധമന്ത്രി രാജ്​നാഥ്​ സിങ്ങിന്​ വിശദീകരിച്ചു.

ഒരു പാക്​ സൈനികൻ കൊല്ലപ്പെട്ടതായി പാക്​ സൈനിക മേധാവി മേജർ ജനറൽ ആസിഫ്​ ഗഫൂർ സ്​ഥിരീകരിച്ച​ു. എന്നാൽ, ഒമ്പത്​ ഇന്ത്യൻ സൈനികർ കൊല്ലപ്പെ​ട്ടെന്ന പാക്​ ആരോപണം ഇന്ത്യ തള്ളി. പാക്​ അധീന കശ്​മീരിലെ മുസഫറാബാദ്​ ജില്ലയിൽ നോസരി, ജൂറ സെക്​ടറുകളിലായിരുന്നു ഇന്ത്യൻ സേനയുടെ ഷെല്ലാക്രമണം.

കുപ്​വാര ജില്ലയിലെ തങ്​ധർ പ്രദേശത്ത്​ പ്രകോപനമില്ലാതെ പാക്​ ​ൈസന്യം വെടിവെപ്പ്​ നടത്തിയപ്പോൾ തിരിച്ചടിക്കുകയായിരുന്നുവെന്ന്​ ഇന്ത്യൻ സൈനിക വക്​താവ്​ കേണൽ രാജേഷ്​ കാലിയ പറഞ്ഞു. ഇന്ത്യൻ അതിർത്തികളിൽ ഭീകരപ്രവർത്തനത്തിന്​ പാക്​ സൈന്യം സഹായം തുടരുന്ന സാഹചര്യത്തിൽ പ്രതികരിക്കാൻ​ അവകാശമുണ്ടെന്നും ഇന്ത്യ വ്യക്​തമാക്കി.

കഴിഞ്ഞ ദിവസം പൂഞ്ച്​ ജില്ലയിൽ സമാനമായി, പാക്​ സേന നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ 27കാരി കൊല്ലപ്പെട്ടിരുന്നു. ഈ വർഷം അതിർത്തിയിൽ പാക്​ വെടിനിർത്തൽ ലംഘനം വൻതോതിൽ കൂടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജമ്മു-കശ്​മീരി​​െൻറ പ്രത്യേക പദവി റദ്ദാക്കിയ ശേഷം താഴ്​വരയിൽ അശാന്തി സൃഷ്​ടിക്കാൻ ഭീകരരുടെ നുഴഞ്ഞുകയറ്റം ​പാകിസ്​താൻ പ്രോത്സാഹിപ്പിക്കുകയാണെന്ന്​ ഉത്തര മേഖല സൈനിക കമാൻഡർ ലഫ്​. ജനറൽ രൺബീർ സിങ്​ പറഞ്ഞു.

അതേസമയം, ഭീകരതാവളങ്ങളെന്ന്​ ആരോപിക്കുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരം ഇന്ത്യ കൈമാറണമെന്ന്​ പാക്​ വിദേശകാര്യ വക്​താവ്​ മുഹമ്മദ്​ ഫൈസൽ ആവശ്യപ്പെട്ടു. പ്രദേശത്ത്​​ യു.എൻ രക്ഷാസമിതിയിലെ അംഗരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ സന്ദർശനമൊരുക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച്​ സിവിലിയന്മാർ ഇന്ത്യൻ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി ആരോപിച്ച പാകിസ്​താൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ഗൗരവ്​ അഹ്​ലുവാലിയയെ പ്രതിഷേധം അറിയിച്ചു.


ഒരു വർഷത്തിനിടെ രാജ്യത്ത് െകാല്ലപ്പെട്ടത് 292 സുരക്ഷാഭടന്മാർ
നാഗ്​പുർ: രാജ്യത്ത്​ കഴിഞ്ഞ ഒരു വർഷത്തിനിടെ ജോലിക്കിടെ ജീവൻ നഷ്​ടമായത്​ 292 സുരക്ഷാ ഭടൻമാർക്ക്​. പൊലീസ്, സി.ആർ.പി.എഫ്​, ബി.എസ്​.എഫ്​ തുടങ്ങി വിവിധ അർധ സൈനിക വിഭാഗത്തിൽ സേവനമനുഷ്​ഠിച്ചവരാണ്​ ഇവർ. 2018 സെപ്​റ്റംബർ​ മുതൽ 2019 ആഗസ്​റ്റ് വരെ കാലയളവിലാണ്​ ഇത്രയും പേർക്ക്​ ജീവൻ നഷ്​ടമായതെന്ന്​ സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.

ഭീകരവിരുദ്ധ പോരാട്ടത്തി​​െൻറ ഭാഗമായി ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്​ സി.ആർ.പി.എഫിലാണ്​. ഈ വർഷം ഫെബ്രുവരിയിൽ കശ്​മീരിലെ പുൽവാമയിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട 40 പേരടക്കം 67 പേരാണ്​ സി.ആർ.പി.എഫിന്​ നഷ്​ടമായത്​. ബി.എസ്​.എഫിന്​​ 41ഭടന്മാരെ നഷ്​ടപ്പെട്ടു. ഇന്തോ-തിബത്തൻ ബോർഡർ പൊലീസ്​ (23), ജമ്മു- കശ്​മീർ ​ (24), മഹാരാഷ്​ട്ര (20), ഛത്തിസ്​ഗഢ്​ (14), കർണാടക​ (12), ഡൽഹി (10), രാജസ്​ഥാൻ (10), ബിഹാർ​ (ഏഴ്​) എന്നിങ്ങനെയാണ്​ കൊല്ലപ്പെട്ട പൊലീസുകാരുടെ എണ്ണം. സി.ഐ.എസ്​.എഫിന്​-ആറ്​, ആർ.പി.എഫിന്​-11 ഭടന്മാരെയും നഷ്​ടമായി.

അതിർത്തികടന്നുള്ള ഭീകരത, നക്​സൽ ഏറ്റുമുട്ടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള മരണങ്ങൾ ഏറ്റവും കൂടുതലുണ്ടായത്​ ഈ കാലയളവിലാണ്​. രാജ്യം സ്വതന്ത്രമായ​ ശേഷം ഇതുവരെ 35,136 സുരക്ഷാഭടന്മാർ ഏറ്റുമുട്ടലുകളിൽ രക്തസാക്ഷികളായെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.

Tags:    
News Summary - India launches major attack on terror camps inside PoK-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.