തിരിച്ചടി; ആറു പാക് സൈനികർ കൊല്ലപ്പെട്ടു, മൂന്ന് ഭീകര ക്യാമ്പുകൾ തകർത്തു
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ കുപ്വാരയിൽ വെടിനിർത്തൽ ലംഘിച്ച് പാക് സേന നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടു. ശക്തമായി തിരിച്ചടിച്ച ഇന്ത്യ, പാക് അധീന കശ്മീരിൽ നടത്തിയ ആക്രമണത് തിൽ ആറു പാക് സൈനികർ കൊല്ലപ്പെട്ടു. അതിർത്തി നിയന്ത്രണ രേഖയിലെ മൂന്നു ഭീകര ക്യാമ്പുകൾ തകർത്തു. തങ്ങൾക്ക് ലഭിച്ച വിവരപ്രകാരം ആറു മുതൽ 10 വരെ പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
തങ്ധർ സെക്ടറിലെ ഗുന്ധിശത് ഗ്രാമത്തിൽ ശനിയാഴ്ച വൈകീട്ടാണ് പ്രകോപനമില്ലാതെ പാക് വെടിവെപ്പുണ്ട ായത്. പരിക്കേറ്റ മൂന്ന് സിവിലിയന്മാർ ചികിത്സയിലാണ്. രണ്ടു വീടുകൾക്ക് കേടുപറ്റി. പാക് ഭീകരർക്ക് ഇന്ത്യ യിലേക്ക് നുഴഞ്ഞുകയറാൻ അവസരമൊരുക്കാനായിരുന്നു ആക്രമണമെന്ന് ഇന്ത്യൻ സേന കുറ്റപ്പെടുത്തി. ഞായറാഴ്ച തിര ിച്ചടിച്ച ഇന്ത്യ, പാക് സൈനിക താവളങ്ങളിലും തീവ്രവാദി കേന്ദ്രങ്ങളിലുമാണ് ആക്രമണം നടത്തിയത്. ഭീകരർക്ക് കനത്ത നാശനഷ്ടമുണ്ടായതായി ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പ്രത്യാക്രമണം സൈനിക മേധാവി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് വിശദീകരിച്ചു.
ഒരു പാക് സൈനികൻ കൊല്ലപ്പെട്ടതായി പാക് സൈനിക മേധാവി മേജർ ജനറൽ ആസിഫ് ഗഫൂർ സ്ഥിരീകരിച്ചു. എന്നാൽ, ഒമ്പത് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന പാക് ആരോപണം ഇന്ത്യ തള്ളി. പാക് അധീന കശ്മീരിലെ മുസഫറാബാദ് ജില്ലയിൽ നോസരി, ജൂറ സെക്ടറുകളിലായിരുന്നു ഇന്ത്യൻ സേനയുടെ ഷെല്ലാക്രമണം.
കുപ്വാര ജില്ലയിലെ തങ്ധർ പ്രദേശത്ത് പ്രകോപനമില്ലാതെ പാക് ൈസന്യം വെടിവെപ്പ് നടത്തിയപ്പോൾ തിരിച്ചടിക്കുകയായിരുന്നുവെന്ന് ഇന്ത്യൻ സൈനിക വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു. ഇന്ത്യൻ അതിർത്തികളിൽ ഭീകരപ്രവർത്തനത്തിന് പാക് സൈന്യം സഹായം തുടരുന്ന സാഹചര്യത്തിൽ പ്രതികരിക്കാൻ അവകാശമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയിൽ സമാനമായി, പാക് സേന നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ 27കാരി കൊല്ലപ്പെട്ടിരുന്നു. ഈ വർഷം അതിർത്തിയിൽ പാക് വെടിനിർത്തൽ ലംഘനം വൻതോതിൽ കൂടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ ശേഷം താഴ്വരയിൽ അശാന്തി സൃഷ്ടിക്കാൻ ഭീകരരുടെ നുഴഞ്ഞുകയറ്റം പാകിസ്താൻ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഉത്തര മേഖല സൈനിക കമാൻഡർ ലഫ്. ജനറൽ രൺബീർ സിങ് പറഞ്ഞു.
അതേസമയം, ഭീകരതാവളങ്ങളെന്ന് ആരോപിക്കുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരം ഇന്ത്യ കൈമാറണമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടു. പ്രദേശത്ത് യു.എൻ രക്ഷാസമിതിയിലെ അംഗരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ സന്ദർശനമൊരുക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സിവിലിയന്മാർ ഇന്ത്യൻ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി ആരോപിച്ച പാകിസ്താൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ഗൗരവ് അഹ്ലുവാലിയയെ പ്രതിഷേധം അറിയിച്ചു.
ഒരു വർഷത്തിനിടെ രാജ്യത്ത് െകാല്ലപ്പെട്ടത് 292 സുരക്ഷാഭടന്മാർ
നാഗ്പുർ: രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ജോലിക്കിടെ ജീവൻ നഷ്ടമായത് 292 സുരക്ഷാ ഭടൻമാർക്ക്. പൊലീസ്, സി.ആർ.പി.എഫ്, ബി.എസ്.എഫ് തുടങ്ങി വിവിധ അർധ സൈനിക വിഭാഗത്തിൽ സേവനമനുഷ്ഠിച്ചവരാണ് ഇവർ. 2018 സെപ്റ്റംബർ മുതൽ 2019 ആഗസ്റ്റ് വരെ കാലയളവിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടമായതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.
ഭീകരവിരുദ്ധ പോരാട്ടത്തിെൻറ ഭാഗമായി ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് സി.ആർ.പി.എഫിലാണ്. ഈ വർഷം ഫെബ്രുവരിയിൽ കശ്മീരിലെ പുൽവാമയിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട 40 പേരടക്കം 67 പേരാണ് സി.ആർ.പി.എഫിന് നഷ്ടമായത്. ബി.എസ്.എഫിന് 41ഭടന്മാരെ നഷ്ടപ്പെട്ടു. ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് (23), ജമ്മു- കശ്മീർ (24), മഹാരാഷ്ട്ര (20), ഛത്തിസ്ഗഢ് (14), കർണാടക (12), ഡൽഹി (10), രാജസ്ഥാൻ (10), ബിഹാർ (ഏഴ്) എന്നിങ്ങനെയാണ് കൊല്ലപ്പെട്ട പൊലീസുകാരുടെ എണ്ണം. സി.ഐ.എസ്.എഫിന്-ആറ്, ആർ.പി.എഫിന്-11 ഭടന്മാരെയും നഷ്ടമായി.
അതിർത്തികടന്നുള്ള ഭീകരത, നക്സൽ ഏറ്റുമുട്ടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള മരണങ്ങൾ ഏറ്റവും കൂടുതലുണ്ടായത് ഈ കാലയളവിലാണ്. രാജ്യം സ്വതന്ത്രമായ ശേഷം ഇതുവരെ 35,136 സുരക്ഷാഭടന്മാർ ഏറ്റുമുട്ടലുകളിൽ രക്തസാക്ഷികളായെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.