കോവിഡ്​ പിടിമുറുക്കുന്നു; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ അഞ്ചാം സ്​ഥാനത്ത്​

ന്യൂഡൽഹി: 24 മണിക്കൂറിനിടെ 9971 പേർക്ക്​ കോവിഡ്​ രോഗം സ്​ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 287 പേരാണ്​ കഴിഞ്ഞദിവസം മരിച്ചത്. ​ഇതോടെ രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം രണ്ടരലക്ഷത്തിനടുത്തെത്തി. 2,46,622 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ശനിയാഴ്​ച കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 9,887 ​േപർക്ക്​​ വെള്ളിയാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു​. 294 പേ​ർ മരിച്ചു​. ഇതോടെ രാജ്യത്തെ മരണസംഖ്യ 6,642 ആയി ഉയർന്നു.

കോവിഡ്​ രോഗികളിൽ ഇറ്റലിയെയും സ്​പെയിനിനെയും കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യ മറികടന്നു. ഇതോടെ രോഗബാധിതരു​െട എണ്ണത്തിൽ ഇന്ത്യ അഞ്ചാം സ്​ഥാനത്തെത്തി. യു.എസ്​, ബ്രസീൽ, റഷ്യ, യു​.കെ എന്നിവിടങ്ങളിലാണ്​ ഇന്ത്യയേക്കാൾ കൂടുതൽ കോവിഡ്​ രോഗികളുള്ളത്​. 

രാജ്യത്ത്​ മഹാരാഷ്​ട്രയിലാണ്​ കോവിഡ്​ ഏറ്റവും കൂടുതൽ പിടിമുറുക്കിയിരിക്കുന്നത്​. ഏറ്റവും കൂടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിച്ചതും മരണം റിപ്പോർട്ട്​ ചെയ്​തതും മഹാരാഷ്​ട്രയിലാണ്​. മഹാരാഷ്​ട്രക്ക്​ പുറമെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനങ്ങൾ ഡൽഹിയും തമിഴ്​നാടുമാണ്​. മരണനിരക്കിൽ ഗുജറാത്താണ്​ രണ്ടാം സ്​ഥാനത്ത്​. 

മഹാരാഷ്​ട്രയിൽ ശനിയാഴ്​ച 2739 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചു. 120 പേർ മരിച്ചു. ഇതോടെ സംസ്​ഥാനത്ത്​​ രോഗബാധിതരുടെ എണ്ണം 82,968 ആയി. തമിഴ്​നാട്ടിൽ ശനിയാഴ്​ച 1,458 പേർക്കാണ്​​ ​രോഗം സ്​ഥിരീകരിച്ചത്​. ഡൽഹിയിൽ 24 മണിക്കൂറിനിടെ 1320 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 27,654 ആയി. 
 

Tags:    
News Summary - India Overtakes Spain To Become 5th Worst Hit By Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.