ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാർ സെപ്റ്റംബറിൽ കൂടിക്കാഴ്ച നടത്തും 

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയുടെ ഭാഗമായി ന്യൂയോർക്കിൽ എത്തുമ്പോഴാവും പാക് വിദേശകാര്യ മന്ത്രിമുമായി കൂടിക്കാഴ്ച നടത്തുക.  

പാകിസ്താൻ പ്രധാനമന്ത്രിയായി അധികാരമേറ്റ ഇംറാൻ ഖാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളിലെ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്താനുള്ള സാഹചര്യം സംജാതമായത്. സെപ്റ്റംബർ 18ന് ആരംഭിക്കുന്ന 73മത് യു.എൻ ജനറൽ അസംബ്ലിയിൽ ഇരു വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. 
 

Tags:    
News Summary - India, Pakistan External Affairs Ministers will meet at Next month -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.