ഭീകരാക്രമണം തുടരുമ്പോള്‍ ചര്‍ച്ച നടക്കില്ലെന്ന് പാകിസ്താനോട് ഇന്ത്യ

ന്യൂഡല്‍ഹി: ഒരു വശത്ത് ഭീകരാക്രമണം തുടര്‍ക്കഥയാവുമ്പോള്‍ സമാധാന ചര്‍ച്ചകള്‍ നടത്താനാവില്ളെന്ന് പാകിസ്താനോട് ഇന്ത്യ. നഗ്രോട്ടയില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് കടുത്ത പ്രതികരണം നടത്തിയത്. നഗ്രോട്ട സംഭവം പരിശോധിച്ചുവരികയാണെന്ന് പറഞ്ഞ വികാസ് സ്വരൂപ്, ആക്രമണത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്നും പറഞ്ഞു.

ശനിയാഴ്ച അമൃത്സറില്‍ തുടങ്ങുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിന്‍െറ പശ്ചാത്തലത്തില്‍ പാകിസ്താനുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന്, ഉഭയകക്ഷി ചര്‍ച്ചക്ക് പാകിസ്താന്‍െറ ഭാഗത്തുനിന്നും അഭ്യര്‍ഥനകളൊന്നും ലഭിച്ചിട്ടില്ളെന്നായിരുന്നു മറുപടി.അതിര്‍ത്തി കടന്നുള്ള ഭീകരവാദം, ദേശീയ നയമായി സ്വീകരിച്ച രാജ്യമാണ് പാകിസ്താനെന്നും അത് ആ രാജ്യത്തെ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - india to pakistan vikas swarup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.