ന്യൂഡൽഹി: ഭൂമിശാസ്ത്രപരമായ അതിരുകൾ നിലനിർത്താൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സുസജ്ജമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ദോക്ലാമിൽ ചൈനീസ് സേന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഭീഷണി സൃഷ്ടിക്കുന്നുവെന്ന വാർത്തകൾ ബെയ്ജിങ്ങിലെ ഇന്ത്യൻ അംബാസഡർ നിഷേധിച്ചതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.
ഇന്ത്യൻ സൈനിക ക്യാമ്പുകൾ മറികടക്കാൻ ചൈനീസ് സേന ദോക്ലാമിൽ ചുറ്റും റോഡുകൾ ഒരുക്കുന്നുവെന്ന് ദിവസങ്ങൾക്കുമുമ്പാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ, സംഘർഷം നിലനിൽക്കുന്ന മേഖലയിൽ തൽസ്ഥിതി നിലനിർത്തൽ ചൈനയുടെ ബാധ്യതയാണെന്നും പുതുതായി റോഡുകൾ നിർമിക്കുന്നുവെങ്കിൽ അനുമതി നേടണമെന്നും നേരത്തേ അംബാസഡർ ഗൗതം ബംബാവാലെ പറഞ്ഞിരുന്നു. ചൈന തൽസ്ഥിതി ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
സ്വന്തം നിയന്ത്രണത്തിലുള്ള ചുംബി താഴ്വരക്കുമേൽ നിയന്ത്രണം കൂടുതൽ ഭദ്രമാകാൻ ദോക്ലാംകൂടി കൈവശപ്പെടുത്താൻ ചൈന ശ്രമിക്കുന്നതായാണ് ആരോപണം. ഇതിെൻറ ഭാഗമായി ദോക്ലാമിലെ ഇന്ത്യൻ സൈനിക ചെക്പോസ്റ്റുകൾ ഒഴിവാക്കി താഴ്വര ചുറ്റി 1.3 കിലോമീറ്റർ നീളത്തിൽ റോഡും നാലു കിലോമീറ്റർ നീളത്തിൽ വാർത്താവിനിമയ സംവിധാനവും ഒരുക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
റോഡ് പൂർത്തിയാകുന്നതോടെ ദോക്ലാമിലെ ജംേഫരി പർവതശിഖരത്തിലേക്ക് എളുപ്പത്തിൽ എത്താൻ ചൈനീസ് സേനക്കാകും. ഇത് അനുവദിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ റോഡ് നിർമാണം അനുവദിക്കില്ലെന്നും സുരക്ഷയൊരുക്കാൻ ഏതറ്റം വരെയും പോകുമെന്നുമാണ് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.