ന്യൂഡല്‍ഹി: ചൈനയും പാകിസ്താനും ഉയർത്തുന്ന ഭീഷണികൾ ഒരേസമയം നേരിടാന്‍ ഇന്ത്യൻ വ്യോമസേനക്ക് കഴിയുമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ പറഞ്ഞു. ഇന്ത്യൻ എയർഫോഴ്സ് ദിനത്തോടനുബന്ധിച്ച് വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദോക്ലാമിലെ സംഘർഷം പൂർണമായി അവസാനിച്ചില്ലെന്നും ചൈനീസ് സൈന്യം ഇപ്പോഴും തിബത്തിലെ ചുംബി താഴ്വരയില് തമ്പടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ സമാധാനം പുലർത്തേണ്ടത് രണ്ട് രാഷ്ട്രങ്ങളുടെയും താൽപര്യമാണ്. അതുകൊണ്ട് ചൈന താമസിയാതെ ചുംബി താഴ്വരയില്‍നിന്ന് സൈന്യത്തെ പിൻവലിക്കുമെന്നാണ് പ്രതീക്ഷ. അതിര്‍ത്തിക്കപ്പുറത്തുള്ള ആയുധകേന്ദ്രങ്ങൾ കണ്ടെത്താനും അവ തകര്‍ക്കാനും ഇന്ത്യക്ക് ശേഷിയുണ്ടെന്ന് പാകിസ്താനിലെ ആണവശേഖരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ധനോവ പറഞ്ഞു.
ഒരേസമയം, ചൈനയുമായും പാകിസ്താനുമായും യുദ്ധം ചെയ്യാൻ ഇന്ത്യക്ക് കഴിയുമെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണ്. രണ്ടുയുദ്ധങ്ങൾക്കായി വ്യോമസേനക്ക് ആവശ്യം 42 ഓളം വിമാനവ്യൂഹങ്ങളും അതിനനുസൃതമായ സൈനികെരയുമാണ്. നിലവിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങളുടെ 33 വ്യൂഹങ്ങളാണുള്ളത്.
2032 ഓടെ ഇത് 42 ആയി ഉയരും. എന്നാൽ, സർക്കാർ തീരുമാനിച്ചാൽ സർജിക്കൽ സ്ട്രൈക്ക് പോലുള്ള അതിർത്തികടന്നുള്ള ആക്രമണങ്ങൾക്ക് സേന പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.