ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 37,000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 2293 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ട ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 37,336 ആയതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 71 മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1218 ആയി. നിലവിൽ 26,167 പേർ ചികിത്സയിലുണ്ട്. 9950 പേര്‍ രോഗമുക്തി നേടി.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 11056 ആയി. സംസ്ഥാനത്ത് 485 പേർ മരിച്ചു. 1879 പേർക്ക് രോഗം ഭേദമായി.
ഗുജറാത്തില്‍ 4,721 പേര്‍ക്ക് രോഗം സ്ഥരീകരിച്ചു. 236 പേര്‍ മരിക്കുകയും 735 പേർ രോഗമുക്തി നേടുകയും ചെയ്തു. ഡല്‍ഹിയിൽ 3,738 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 61 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. രോഗം ഭേദമായവരുടെ എണ്ണം 1167 ആയി.
മധ്യപ്രദേശിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2719 ആയി. രാജസ്ഥാൻ- 2,666, ഉത്തർ പ്രദേശ്- 2,328, തമിഴ്നാട് -2526, ആന്ധ്രാപ്രദേശ് -1463 എന്നിങ്ങനെയാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.