ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,17,34,058 ആയി ഉയർന്നു.
3,68,457 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,12,05,160 പേർ രോഗമുക്തരായി. കഴിഞ്ഞ ദിവസം മാത്രം 275 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,60,441 ആയി ഉയർന്നു. രോഗികളുടെ എണ്ണം ഉയർന്നതോടെ പല നഗരങ്ങളും നിയന്ത്രണങ്ങളിലേക്ക് പോവുകയാണ്. ഹോളി ആഘോഷങ്ങൾ കൂടി നടക്കാനിരിക്കെ കർശന നിയന്ത്രണത്തിലേക്കാണ് രാജ്യം നീങ്ങുന്നത്.
അതേസമയം, സംസ്ഥാനങ്ങളിൽ പൂർണമായും ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ജില്ലാതലങ്ങളിലായിരിക്കും ലോക്ഡൗൺ ഏർപ്പെടുത്തുക. സംസ്ഥാനന്തര യാത്രകൾക്ക് നിയന്ത്രണമില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.