ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 39,796 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച 723 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് മരണ നിരക്കാണിത്. 42,352 പേർ രോഗമുക്തി നേടി. തുടർച്ചയായി 53ാം ദിവസമാണ് രോഗികളേക്കാൾ ഏറെ പേർ രോഗമുക്തി നേടിയത്.
കഴിഞ്ഞ ദിവസം കേരളത്തിലാണ് (12,100) ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര (9,336), തമിഴ്നാട് (3867), ആന്ധ്രപ്രദേശ് (3175), ഒഡീഷ (2870) എന്നീ സംസ്ഥാനങ്ങളാണ് പിറകിൽ. മഹാരാഷ്ട്രയിലാണ് (306) ഏറ്റവും കൂടുതൽ പേർ മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തിൽ 76 പേർ മരിച്ചു.
3.05 കോടിയാളുകൾക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 4.02 ലക്ഷം പേർ മഹാമാരിക്ക് മുമ്പിൽ കീഴടങ്ങി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. തുടർച്ചയായി 28ാം ദിവസമാണ് ടി.പി.ആർ അഞ്ചിൽ താഴെ രേഖപ്പെടുത്തുന്നത്.
ഇതുവരെ 35 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു കഴിഞ്ഞു. പ്രായപൂർത്തിയായ എല്ലാവരെയും ഈ വർഷം അവസാനത്തോടെ വാക്സിനേഷന് വിധേയമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി, മൊഡേണ എന്നീ വാക്സിനുകൾക്കാണ് ഇന്ത്യയിൽ അനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.