ന്യൂഡൽഹി: രാജ്യത്ത് പുതിയ 841 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 227 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. നിലവിൽ 4309 കോവിഡ് ബാധിതരാണ് രാജ്യത്തുള്ളത്.
24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കേരളത്തിലും കർണാടകയിലും ബിഹാറിലും ഓരോ മരണങ്ങൾ വീതമാണ് ഉണ്ടായത്.
ഡിസംബർ 5 വരെ പ്രതിദിന കേസുകളുടെ എണ്ണം ഇരട്ട അക്കത്തിലായിരുന്നു. എന്നാൽ പുതിയ വേരിയന്റും തണുത്ത കാലാവസ്ഥയും ഉണ്ടായതിന് ശേഷം കേസുകൾ വീണ്ടും വർധിക്കുകയായിരുന്നു.
2020ലായിരുന്നു കോവിഡ് രാജ്യത്ത് സ്ഥിരീകരിച്ചത്. നാലു വർഷത്തിനിടെ 4.5 കോടിയാളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 5.3 ലക്ഷം പേരാണ് രോഗം മൂലം മരണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.