ന്യൂഡൽഹി: ഡെൽറ്റ പ്ലസ് വകഭേദത്തിെൻറ ഭീഷണിക്കിടയിലും ആശ്വാസമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിലും താഴെ എത്തി.
24 മണിക്കൂറിനിടെ രാജ്യത്ത് 46,148 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 979 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3.02 കോടിയായി. 3.96 ലക്ഷമാളുകൾക്കാണ് മഹാമാരി മൂലം ജീവൻ നഷ്ടപ്പെട്ടത്.
മാർച്ച് 23 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണ് തിങ്കളാഴ്ച (ജൂൺ 28) പുറത്ത് വന്നത്. ഏപ്രിൽ 23ന് ശേഷം ആദ്യമായിട്ടാണ് ദിവസം 1000 ത്തിൽ താഴെ മാത്രം മരണം സ്ഥിരീകരിക്കുന്നത്. 58,578 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. 2.93 കോടിയാളുകളാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. രോഗമുക്തി നിരക്ക് 96.80. നിലവിൽ രാജ്യത്ത് 5.72 ലക്ഷം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്.
15,70,515 സാംപിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇതുവരെ രാജ്യത്ത് 40,63,71,279 സാംപിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ഇതുവരെ മൊത്തം 32.36 കോടി ഡോസ് വാക്സിൻ നൽിയ ഇന്ത്യ ഇക്കാര്യത്തിൽ യു.എസ്.എയെ മറികടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.